ലഹരി വിമുക്ത റാന്നിക്കായി പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ‘റെയിന്‍’ കര്‍മ്മ പദ്ധതി

    konnivartha.com : ലഹരി വിമുക്ത റാന്നി എന്ന ലക്ഷ്യവുമായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി മണ്ഡലത്തില്‍ വിപുലമായ ജനകീയ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കും. റെയിന്‍ (റാന്നി ഇനിഷിയേറ്റീവ് എഗനെസ്റ്റ് നാര്‍ക്കോട്ടിക്ക്സ് ) എന്ന പേരില്‍ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ഗ്രാമ സഭകള്‍ ചേരും.   റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി ഇത്തരത്തില്‍ വിപുലമായ ജനകീയ ഇടപെടല്‍ കേരളത്തില്‍ ആദ്യമായാണ് ഒരു മണ്ഡലത്തില്‍ നടപ്പാക്കുന്നത്. ‘ലഹരിയുടെ ആദ്യ ഉപയോഗം ഒഴിവാക്കുക’ എന്ന ആപ്തവാക്യവുമായി സ്‌കൂള്‍ തലം മുതല്‍ ആരംഭിക്കുന്ന പ്രചാരണ -ബോധവല്‍ക്കരണ പരിപാടിയോടൊപ്പം, ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നതിന് സഹായിക്കുക, ലഹരി ഉത്പന്നങ്ങളുടെ ഉപയോഗ- വിതരണ സംവിധാനങ്ങള്‍ കണ്ടെത്തുന്നതിനും അതിന്റെ വിതരണം തടയുന്നതിനും കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നിവ പദ്ധതിയുടെ ലക്ഷ്യമാണ്. ലഹരി…

Read More