konnivartha.com; പ്രമാടം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഇളക്കൊള്ളൂർ ലക്ഷം വീട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ നവനീത് നിർവഹിച്ചു.വാർഡ് മെമ്പർ എം. കെ. മനോജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ഗ്രാമ പഞ്ചായത്ത് അംഗം ആനന്ദവല്ലിയമ്മ. സിഡിഎസ് മെമ്പർമായ അനിൽ, കോട്ടക്കാട്ട് കുടിവെള്ള പദ്ധതി സെക്രട്ടറി സജി ജോർജ്, ഉദയകുമാർ, ആനന്ദം ടി എൻ എന്നിവർ സംസാരിച്ചു. ലക്ഷം വീട്ടിലെ 19 കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുന്ന പദ്ധതി വിവിധ ഘട്ടങ്ങളിൽ ആയി ഏകദേശം9.50 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.
Read Moreടാഗ്: pramadom
കൊടിതോരണങ്ങളും ബോർഡും കോന്നി മേഖലയില്‍ നീക്കം ചെയ്യുന്നില്ല
konnivartha.com: നിരത്തുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടികളും തോരണങ്ങളും ഫ്ലക്സുകളും ബോർഡുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ട് 11 ദിവസം കഴിഞ്ഞിട്ടും അവ റോഡിൽ തന്നെ.സിപിഎം, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ കൊടിമരങ്ങളാണ് റോഡിൽ നിൽക്കുന്നത്.വൈദ്യുതി തൂണിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡും നീക്കിയിട്ടില്ല. ഉത്തരവ് നടപ്പാക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ പിഴയിടുമെന്ന് കോടതി പറഞ്ഞിട്ടും ബന്ധപ്പെട്ടവർ അനങ്ങുന്നില്ലെന്നാണ് പരാതി. കോന്നി മേഖലയിലെ ഒരു പഞ്ചായത്ത് പ്രദേശത്തും കൃത്യമായി കോടതി ഉത്തരവ് നടപ്പിലായില്ല . മത -സാമൂഹിക സാംസ്കാരിക രാഷ്ട്രീയക്കാരുടെ പൈപ്പില്‍ നാട്ടിയ കൊടികളും തോരണവും പഞ്ചായത്ത് അഴിച്ചു മാറ്റിയില്ല . കോടതി ഉത്തരവ് പോലും പാലിയ്ക്കാന്‍ മേഖലയിലെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കഴിഞ്ഞില്ല .കോടതിയെ ബോധിപ്പിക്കാന്‍ ചിലയിടങ്ങളില്‍ മാത്രം നിയമം നടപ്പിലാക്കി . കോടതിയെ പോലും വെല്ലുവിളിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ തുനിയുന്നു .ഇത് കോടതി അലക്ഷ്യ നടപടികളിലേക്ക് ചെന്നെത്തും .…
Read Moreകല്ലേലി കാവ് ബഹുമുഖ പ്രതിഭാ പുരസ്കാരം സമർപ്പിച്ചു
കുംഭപാട്ടിന്റെ കുലപതിയായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂല സ്ഥാനം ) ഏർപ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്കാരം നാടൻ പാട്ട് പടയണി കലാകാരനും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ എൻ നവനീത് ഏറ്റു വാങ്ങി പത്തനംതിട്ട (കോന്നി ): കുംഭപാട്ടിന്റെ കുലപതിയായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ) ഏർപ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്കാരം നാടൻ പാട്ട് പടയണി കലാകാരനും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ എൻ നവനീത് ഏറ്റു വാങ്ങി.എസ് എസ് എൽ സി ഹയർ സെക്കന്ററി തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകയും കേന്ദ്ര നാരീശക്തി പുരസ്ക്കാര ജേതാവുമായ ഡോ എം എസ് സുനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.കാവ്…
Read Moreനാട്ടുപഴങ്ങൾ വിളമ്പി കുട്ടികളെ വരവേറ്റ് പ്രമാടം നേതാജി
konnivartha.com : ഓലപ്പുരയ്ക്കുള്ളിൽ തൂക്കിയിട്ട ഞാലിപ്പൂവനും കൈതച്ചക്കയും ചുളകളടർത്തിയ ചക്കപ്പഴവും പൂളിയ മാമ്പഴവും പേരയ്ക്കയും ഓമയ്ക്കയും കണ്ട് കുട്ടികൾ ആദ്യം അമ്പരന്നു. സ്കൂൾ കവാടം മുതൽ സ്റ്റേജ് വരെ ഓലകളും ഇലകളും കുരുത്തോലകളും കൊണ്ട് അലങ്കരിച്ച് ഒരു ഹരിത വിദ്യാലയത്തിന്റെ പ്രൗഢിയോടെ പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോൽസവം എല്ലാ അർത്ഥത്തിൽ പ്രകൃതി സൗഹൃദപരമായി. കടലാസു പേനകളും വിത്തുകളും സമ്മാനമായി കിട്ടിയതിന്റെ സന്തോഷം തീരും മുമ്പാണ് നാട്ടുപഴങ്ങളുടെ മധുരം വിളമ്പുന്ന നാട്ടു പഴക്കൂട്ടിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോയത്. അധ്യാപകർ അവരുടെ വീടുകളിൽ കൃഷി ചെയ്തുണ്ടാക്കിയ പഴങ്ങൾ സമാഹരിച്ചാണ് വ്യത്യസ്ത നാട്ടു മധുര സദ്യ ഒരുക്കിയത്. നാട്ടുപാട്ടു സദ്യയും കുട്ടികൾക്കായി അവതരിപ്പിച്ചു. സ്കൂൾ മാനേജർ ബി രവീന്ദ്രൻ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത് ഉദ്ഘാടനം ചെയ്തു.…
Read Moreപ്രമാടം ഗ്രാമപഞ്ചായത്തില്‍ നവനീത് പ്രസിഡന്റ്
കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം പഞ്ചായത്തിലെ 19 വാര്‍ഡില്‍ 10 ഉം പിടിച്ചെടുത്ത് ചരിത്ര വിജയം കൊയ്ത എല്‍ ഡി എഫില്‍ രണ്ടാം വാര്‍ഡായ പാലമറൂര്നിന്നും വിജയിച്ച നവനീതിനെ (30 ) പഞ്ചായത്ത് പ്രസിഡന്റാക്കുവാന്‍ സി പി ഐ എം അനുമതി നല്കി . രണ്ടു പതിറ്റാണ്ടായി യു ഡി എഫ് കുത്തകയായിരുന്നു പ്രമാടം പഞ്ചായത്ത് . പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായിരുന്നു . 1953 മുതല്‍ യു ഡി എഫ് കോട്ടയായായിരുന്നു ഈ പഞ്ചായത്ത് . യു ഡി എഫിന് 7 സീറ്റ് മാത്രമാണ് ലഭിച്ചത് . 2 സീറ്റ് എന്‍ ഡി യെ പിടിച്ചു . 16 വര്‍ഷമായി നവനീത് കലാ രംഗത്ത് സജീവമാണ് . നാടന്‍ പാട്ടുകളിലൂടെ ജന ശ്രദ്ധ ആകര്‍ഷിച്ചു . ചെറുപ്പകാലം മുതല്‍ ഇടത് പക്ഷത്തിനൊപ്പം…
Read More