ആര് . അജിരാജകുമാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ 6000 കോടി രൂപ വിദേശത്ത് നിന്നും അനധികൃതമായി നാട്ടിലെത്തിച്ച ബിഷപ്പ് കെ പി യോഹന്നാനെതിരെ കേന്ദ്രം സി ബി ഐ അന്വേഷണത്തിനൊരുങ്ങുന്നു. അമേരിക്കയിലുള്ള യോഹന്നാനെ നാട്ടിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറ്ടറേറ്റിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്കികഴിഞ്ഞു. ഡിസംബറില്‍ ഇന്ത്യയില്‍ മടങ്ങിയെത്താമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും കേന്ദ്ര ഏജന്‍സികളോട് ദൂതന്മാര് മുഖാന്തിരം യോഹന്നാന് സാവകാശം ആവശ്യപ്പെട്ടതായാണ് വിവരം. ഇതിനിടെ, കോടികളുടെ തിരിമറി നടത്തിയ കെ പി യോഹന്നാനെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹം ശക്തമായതോടെ മധ്യസ്ഥന്മാര് മുഖേന സ്വയം പ്രഖ്യാപിത ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുമായി മധ്യസ്ഥന്മാര് നിരന്തരം ബന്ധപ്പെടുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നു. പ്രമുഖ ഇടനിലക്കാരനും രാഷ്ട്രീയ പ്രമുഖനുമാണ് യോഹന്നാന് വേണ്ടി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ടത്. കണക്കില്‍പെടാത്ത കോടിക്കണക്കിന് രൂപയുടെ തിരിമറി കണ്ടെത്തിയതോടെ…
Read More