പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് :ഒന്നാം പ്രതി തോമസ് ഡാനിയല്‍ വീണ്ടും അറസ്റ്റില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നടത്തിയ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കോടതിയുടെ റിമാന്‍റില്‍ മാവേലിക്കര സബ് ജയിലില്‍ ഉള്ള പോപ്പുലര്‍ ഗ്രൂപ്പ് ഉടമയും ഒന്നാം പ്രതിയുമായ തോമസ്സ് ഡാനിയല്‍ എന്ന റോയി ഡാനിയലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു . തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസില്‍ നിക്ഷേപകര്‍ നല്‍കിയ വഞ്ചനാ കുറ്റ പരാതിയില്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത് . ഇന്ന് രാവിലെ മെഡിക്കല്‍ കോളേജ് പോലീസ് മാവേലിക്കര ജയില്‍ എത്തി റിമാന്‍റ് പ്രതിയായ തോമസ് ഡാനിയലിനെ കണ്ടു ചോദ്യം ചെയ്തു .ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . അഡ്വ ഗോപീ കൃഷ്ണന്‍ മുഖേന നല്‍കിയ കേസില്‍ ആണ് നടപടി . തിരുവനന്തപുരം ജില്ലയില്‍ മാത്രം 85 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പരാതി…

Read More