പോപ്പുലര്‍ സാമ്പത്തിക തട്ടിപ്പ്: ഉടമകളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുന്നു

  konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പ് ഉടമകളുടെ പോലീസും സി ബി ഐയും , ഇ ഡിയും കണ്ടെത്തിയ സ്വത്തുക്കള്‍ കണ്ടു കെട്ടുന്ന നടപടികള്‍ തുടങ്ങി . കേരളത്തിലെ മുഴുവന്‍ ബ്രാഞ്ചുകളും റവന്യൂ അധികാരികള്‍ തുറന്ന് അതില്‍ ഉള്ള പണം സ്വര്‍ണ്ണം നിക്ഷേപം തുടങ്ങിയവയുടെ കണക്കുകള്‍ ശേഖരിച്ചു . സ്വര്‍ണ്ണവും പണവും ബന്ധപെട്ട ട്രഷറികളില്‍ സൂക്ഷിച്ചു . ഉടമകളുടെ പേരില്‍ ഉള്ള മുഴുവന്‍ കെട്ടിടങ്ങള്‍ , വസ്തുക്കള്‍ വാഹനങ്ങള്‍ മറ്റു ബാങ്കുകളിലെ നിക്ഷേപം എന്നിവ കണ്ടു കെട്ടുന്നു . കോന്നി വകയാര്‍ ഹെഡ് ഓഫീസും കോന്നി വകയാറിലെ ഉടമകളുടെ വീടും വകയാറിലെ തന്നെ മറ്റൊരു കെട്ടിടവും സീല്‍ ചെയ്തു . ഉടമകളുടെ പേരില്‍ കണ്ടെത്തിയ മുഴുവന്‍ ഭൂമിയുടെയും കൈമാറ്റം മരവിപ്പിച്ചു . സ്വത്തുക്കള്‍ കണ്ടു കെട്ടുന്നതിനു മുന്നോടിയായി നിക്ഷേപക തട്ടിപ്പിന് ഇരയായ…

Read More