കോന്നി വാര്‍ത്ത ഡോട്ട് കോം : സാമ്പത്തിക തട്ടിപ്പിലൂടെ രണ്ടായിരം കോടിയോളം രൂപ കവർന്നെടുത്ത പോപ്പുലർ ഫിനാൻസ് ഉടമകളുടെ സ്വത്ത് കണ്ട് കെട്ടണമെന്നും നിക്ഷേപകർക്ക് ആശ്വാസം നൽകണമെന്നും ആവശ്യപ്പെട്ട് ഈ മാസം 12 ന് സ്ഥാപനത്തിന്‍റെ എല്ലാ ബ്രാഞ്ചുകൾക്ക് മുന്നിലും നിക്ഷേപകരുടെ സത്യഗ്രഹം നടത്താൻ സിപിഐ എം പത്തനംതിട്ട ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്തു. പണവും സ്വർണവും നിക്ഷേപം നടത്തിയ ആയിരക്കണക്കിന് ആളുകളുടെ ജീവിതം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. നിക്ഷേപകരെ കബിളിപ്പിച്ച ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഫിനാൻസ് ഉടമകളെ അറസ്‌റ്റ് ചെയ്യാൻ കേരള സർക്കാരിന് കഴിഞ്ഞത് ആശ്വാസകരമാണ്. കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ നടപടികൾ പുരോഗമിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ നൂറുകണക്കിന് പരാതികൾ ലഭിച്ചിട്ടുണ്ട്. എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്താൻ പത്തനംതിട്ടയിൽ ഒരു ജില്ലാ ജഡ്ജിയെ സപെഷ്യൽ കോടതിയായി ചുമതലപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ച്…
Read More