Konnivartha. Com :കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ്സിന് എതിരായി നിക്ഷേപകർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിചാരണയ്ക്ക് വേണ്ടി ആലപ്പുഴയിൽ പ്രത്യേക കോടതി രൂപീകരിച്ചു.എല്ലാ കേസുകളും ഈ കോടതിയാണ് ഇനി പരിഗണിക്കുന്നത്. രണ്ടായിരം കോടി രൂപയാണ് സ്ഥാപന ഉടമകൾ മുക്കിയത്. തട്ടിപ്പ് മൂടി വെക്കാൻ ആദ്യം മുതലേ പല കേന്ദ്രങ്ങളും ശ്രമിച്ചു. ഈ വിഷയത്തിൽ കോന്നി വാർത്ത ഡോട്ട് കോം ആദ്യ വാർത്ത നൽകിയതോടെ നിക്ഷേപകർ സംഘടിച്ചു. നിക്ഷേപകരുടെ നിരന്തര ശ്രമ ഫലമായി മറ്റ് മാധ്യമങ്ങളിൽ പിന്നീട് വാർത്ത വന്നു. കോന്നി വകയാർ പോപ്പുലർ ഫിനാൻസ് നിക്ഷേപകരിൽ നിന്നും ലക്ഷങ്ങളും കോടികളും ഉയർന്ന പലിശ വാഗ്ദാനം നൽകി വാങ്ങുന്ന ഇടപാടുകളിൽ ഇടപെട്ടിരുന്നു. മികച്ച പലിശ ലഭിച്ചതോടെ നിക്ഷേപകരുടെ എണ്ണം കൂടി. സ്ഥാപനത്തിന് എതിരെ പരാതി ഉയർന്നാൽ നിക്ഷേപ തുക…
Read More