കോന്നി വാര്‍ത്ത ഡോട്ട് കോം :നിക്ഷേപകരുടെ പണം വക മാറ്റി ചിലവഴിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യം ഉന്നയിച്ച് കേരളത്തിലെ എല്ലാ കളക്ടറേറ്റ് മുന്നിലും സെക്രട്ടറിയേറ്റ് മുന്നിലും നിക്ഷേപകര്‍ ധര്‍ണ്ണ സംഘടിപ്പിക്കും . സെപ്റ്റംബര്‍ ഒന്നിന് ധര്‍ണ്ണ നടത്തുമെന്ന് പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ (പി എഫ് ഡി എ ) സംസ്ഥാന പ്രസിഡന്‍റ് സി എസ് നായര്‍ പറഞ്ഞു . കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തും ഉപ ശാഖകള്‍ ഉള്ളതുമായ പോപ്പുലർ ഫിനാൻസ്സില്‍ പണം നിക്ഷേപിച്ച ഏകദേശം 30000 നിക്ഷേപകരുടെ 1600 കോടി രൂപ ഉണ്ട് . ഈ പണം…
Read More