പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : ഉടമകളുടെ പാപ്പര്‍ ഹര്‍ജി പിന്‍ വലിക്കാന്‍ കോടതി അനുവദിച്ചില്ല

  കോന്നി വാര്‍ത്ത : കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തും 286 ശാഖകള്‍ ഉള്ളതും നിക്ഷേപകരുടെ 2000 കോടി രൂപ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഗ്രൂപ്പ് ഉടമകള്‍ പത്തനംതിട്ട സബ് കോടതിയില്‍ നല്‍കിയ പാപ്പര്‍ ഹര്‍ജി പിന്‍ വലിക്കാന്‍ ഉള്ള അപേക്ഷ കോടതി തള്ളി . പാപ്പര്‍ ഹര്‍ജി തള്ളണമെന്ന് ഒരു വിഭാഗം അഭിഭാക്ഷകര്‍ വാദിച്ചു . എന്നാല്‍ പാപ്പര്‍ ഹര്‍ജി തള്ളരുത് എന്ന് തിരുവനന്തപുരത്തെ പ്രമുഖ അഭിഭാക്ഷകനും പോപ്പുലര്‍ സമര സമിതിയുടെ നേതാവുമായ അഡ്വ ഗോപീ കൃഷ്ണനടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു .പത്തനംതിട്ട കോടതിയില്‍ പാപ്പര്‍ ഹര്‍ജി നിലനില്‍ക്കും . ഇതോടെ ഇപ്പോള്‍ റിമാന്‍റില്‍ ഉള്ള പോപ്പുലര്‍ ഉടമകളുടെ നില കൂടുതല്‍ പരുങ്ങലിലായി .സി ബി ഐ കൊച്ചി യൂണിറ്റ് അന്വേഷണം ഏല്‍ക്കുകയും പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുകയും ചെയ്തു . പോപ്പുലര്‍ ഗ്രൂപ്പ് ഉടമ…

Read More