പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് : പ്രതികളെ ഇ ഡി കസ്റ്റഡിയില്‍ വാങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായ പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ ഉടമ തോമസ് ഡാനിയല്‍ മകള്‍ റിനു മറിയം തോമസ് എന്നിവരെ കൂടുതല്‍ അന്വേഷണത്തിന് വേണ്ടി ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടു കൊണ്ട് കോടതി ഉത്തരവായി . ഈ മാസം 18 വരെയാണ് ഇരുവരും ഇ ഡിയുടെ കസ്റ്റഡിയില്‍ ഉള്ളത് . പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് ഉത്തരവ് ഇറക്കിയത് . റിനുവിന് കോടതി അനുവദിച്ച ഇടക്കാല ജാമ്യം കഴിഞ്ഞ ദിവസം അവസാനിച്ചു . തോമസ് ഡാനിയലിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി 18 വരെയുള്ളത് അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയാക്കി മാറ്റി കോടികളുടെ തട്ടിപ്പ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണം എന്ന്…
Read More