കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് കമ്പനി സംസ്ഥാനത്ത് നിരവധി പേരില്‍ നിന്നായി 532 കോടിയില്‍പരം രൂപയുടെ സാമ്പത്തിക നിക്ഷേപ തട്ടിപ്പ് നടത്തിയെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയമസഭയിലെ മറുപടി ശെരിയല്ല എന്ന് കേന്ദ്ര അന്വേഷണ വകുപ്പായ ഈ ഡി യുടെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മനസ്സിലാകും . പ്രതിപക്ഷ നേതാവിന്‍റെനിയമസഭയിലെ ചോദ്യത്തിന് ഉള്ള മറുപടിയായി 532 കോടി രൂപയാണ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നടത്തിയത് എന്നാണ് മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞത് . എന്നാല്‍ ഈ കണക്ക് പൊരുത്തപ്പെടുന്നതല്ല . 2000 കോടി രൂപയുടെ എങ്കിലും തട്ടിപ്പ് നടത്തി എന്നാണ് ഇ ഡി കോടതിയില്‍ കൊടുത്ത പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത് . ഇ ഡി അന്വേഷണത്തില്‍ ഇത്രയും തുകയ്ക്ക് ഉള്ള തട്ടിപ്പ് നടത്തി എന്ന് കാണുന്നു . അപ്പോള്‍ മുഖ്യമന്ത്രി…
Read More