പോപ്പുലര്‍ ഫിനാന്‍സ്സ് : ബ്രാഞ്ച് മാനേജര്‍മാരുടെ എല്ലാ ബാങ്ക് ഇടപാടുകളും മരവിപ്പിച്ചു

  പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും ആസ്ഥികള്‍ അറ്റാച്ച് ചെയ്യുന്നതിനും ജില്ലാ കളക്ടറുടെ ഉത്തരവ് കോന്നി വാര്‍ത്ത ഡോട്ട് കോം :  പത്തനംതിട്ട ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും സ്വര്‍ണവും മറ്റ് ആസ്ഥികളും അറ്റാച്ച് ചെയ്യുന്നതിനും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. കേരള ഹൈക്കോടതിയുടെയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും 2013 ലെ സാമ്പത്തിക സ്ഥാപന നിയമത്തിലെ സെക്ഷന്‍ നാലു പ്രകാരം നിക്ഷേപകരുടെ താല്‍പര്യ സംരക്ഷണം മുന്‍നിര്‍ത്തിയുമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. പോപ്പുലര്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകളും ജില്ലയ്ക്കുള്ളിലെ അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന് ഉത്തരവില്‍ പറയുന്നു. ധനകാര്യ സ്ഥാപനത്തിന്റെ ശാഖകളിലും മറ്റ് ഓഫീസുകളിലും സൂക്ഷിച്ചിരിക്കുന്ന പണം, സ്വര്‍ണം, മറ്റ് ആസ്തികള്‍ എന്നിവയുള്‍പ്പെടെ എല്ലാ സ്വത്തുക്കളും അറ്റാച്ചുചെയ്യും. പോപ്പുലര്‍ ഫിനാന്‍സിന്റെ/ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്വത്ത് / കെട്ടിടങ്ങള്‍, ഓഫീസുകള്‍ / വീടുകള്‍, മറ്റേതെങ്കിലും പേരുകളില്‍…

Read More