പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; കേസന്വേഷണം ഉടന്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസ് സി ബിഐയ്ക്ക് കത്തയച്ചു

കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം ഉടന്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐക്ക് കേരളാ പോലീസ് കത്ത് നല്‍കി . സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയാണ് ഈ ആവശ്യമുന്നയിച്ച് സി ബി ഐ ഡയറക്ടര്‍ക്ക് കത്തയച്ചത്. 2000 കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് നടന്ന കേസ് സി ബി ഐക്ക് കൈമാറിക്കൊണ്ട് ഒരുമാസം മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെ കേസ് സി ബി ഐ ഏറ്റെടുത്തിട്ടില്ല.നിക്ഷേപകരുടെ ആശങ്ക, പോലീസ് നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലടക്കം പ്രതികൾ നിക്ഷേപങ്ങൾ നടത്തിയതിനാൽ ഇതേക്കുറിച്ചെല്ലാം അന്വേഷിക്കാൻ പോലീസിന് പരിമിതികളുണ്ട്. നിക്ഷേപകരിൽ നിന്ന് 2,000 കോടി രൂപ തട്ടിയെടുത്തു എന്നാരോപിക്കുന്ന പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾ ഓസ്‌ട്രേലിയയിലേക്ക് പണം കടത്തിയെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഒന്നാം പ്രതി…

Read More