konnivartha.com: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതുതരം പ്രവർത്തനങ്ങൾക്കും കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ കർശനനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. താഴെപ്പറയുന്ന കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു 1. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുക്കുന്നതിന് വിലക്ക് : റാലികൾ, മുദ്രാവാക്യപ്രകടനങ്ങൾ, പോസ്റ്ററുകൾ / ലഘുലേഖകൾ എന്നിവയുടെ വിതരണം തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരു പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കരുത് എന്ന് രാഷ്ട്രീയ പാർട്ടികൾക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളെ കൈയ്യിൽ പിടിക്കുക, കുട്ടികളെ വാഹനങ്ങളിൽ കൊണ്ടുപോകുക / റാലികളിൽ പങ്കെടുപ്പിക്കുക തുടങ്ങി ഒരുതരം പ്രചാരണ നടപടികൾക്കും രാഷ്ട്രീയ നേതാക്കളോ സ്ഥാനാർത്ഥികളോ കുട്ടികളെ ഉപയോഗിക്കരുത്. 2. കവിതകൾ, ഗാനങ്ങൾ, വാക്കുകൾ എന്നിവ വഴിയോ, എന്തെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ സ്ഥാനാർത്ഥിയുടെയോ ചിഹ്നങ്ങൾ പേറുന്നതിലൂടെയോ, രാഷ്ട്രീയപാർട്ടികളുടെ ആദർശങ്ങളുടെ പ്രദർശനത്തിലൂടെയോ, ഏതെങ്കിലും പാർട്ടിയുടെ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലോ, എതിർ സ്ഥാനാർത്ഥികളെയോ പാർട്ടികളെയോ വിമർശിക്കുന്ന…
Read More