ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടെ പേവിഷബാധയ്ക്കു വാക്സിനില്ല പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സിറിഞ്ചും, സുചിയും വാങ്ങി നൽകണം. konnivartha.com : പത്തനംതിട്ട: നായ്ക്കളുടെ കടിയേറ്റ് എത്തുന്നവർക്കുള്ള പ്രതി രോധ വാക്സിനുകൾ ജില്ലയിലെ ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലും ലഭ്യമല്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വാക്സിനു ക്ഷാമമില്ലയെങ്കിലും കുത്തി വെയ്പ്പ് എടുക്കണം എങ്കില്‍ നായയുടെ കടിയേറ്റ് എത്തുന്നവർ സിറിഞ്ചും , സൂചിയും കൊണ്ടുചെല്ലേണ്ട അവസ്ഥയാണ് ഉള്ളത്. നായുടെയോ പൂച്ചകളുടെയോ കടിയേറ്റ് എത്തുന്നവർക്കു ത്വക്കിനിടയിൽ നൽകുന്ന ഐഡി ആർവി വാക്സിൻ . മാരക മുറിവിനുള്ളിൽ നൽകുന്ന സിറം തുടങ്ങിയ പ്രതിരോധ മരുന്നുകൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ വേണമെന്നാണ് വ്യവസ്ഥയെങ്കിലും, ജില്ലയിലെ മിക്ക താലൂക്ക് ആശുപത്രികളിലും, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നില്ല. ഗുരുതര നായ ആക്രമണം ഏൽക്കുന്നവർ കോട്ടയം മെഡിക്കൽ കോളേജിനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഉച്ചവരെ…
Read More