കോവിഡ് നിയന്ത്രണങ്ങളോടെ പെന്‍ഷന്‍ വിതരണം മേയ് മൂന്നുമുതല്‍

  കോവിഡ് സാഹചര്യത്തില്‍ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്ന അക്കങ്ങളുടെ അടിസ്ഥാനത്തില്‍ മേയ് മൂന്ന് മുതല്‍ ഏഴു വരെയുളള തീയതികളില്‍ പെന്‍ഷന്‍ വിതരണം കോവിഡ് നിയന്ത്രണങ്ങളോടെ നടത്തും. കോവിഡ് സാഹചര്യത്തില്‍ ട്രഷറി ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തിയാണ് പെന്‍ഷന്‍ വിതരണം നടത്തുന്നത്. ക്രമ നമ്പര്‍, തീയതി, പെന്‍ഷന്‍ വിതരണം നടത്തുന്ന അക്കൗണ്ടുകള്‍ എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു. മേയ് മൂന്നിന് രാവിലെ 10 മുതല്‍ ഒന്നു വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ അക്കൗണ്ട് നമ്പര്‍ ഒന്നില്‍ അവസാനിക്കുന്നവര്‍ക്കും, മേയ് നാലിന് രാവിലെ 10 മുതല്‍ ഒന്നു വരെ അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്നവര്‍ക്കും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ അക്കൗണ്ട് നമ്പര്‍ മൂന്നില്‍ അവസാനിക്കുന്നവര്‍ക്കും, മേയ് അഞ്ചിന് രാവിലെ 10 മുതല്‍ ഒന്നു…

Read More