konnivartha.com: മത്സ്യകര്‍ഷകര്‍ക്ക് പ്രതീക്ഷ പകരുകയാണ് പത്തനംതിട്ട ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. ഉപയോഗശൂന്യമായിരുന്ന ചെമ്പുകചാലിലെ ജലാശയത്തെ പൂര്‍വസ്ഥിതിയിലേക്കു കൊണ്ടുവന്നാണ് ഒരുജനതയുടെ ജീവിതം മാറ്റിമറിച്ച മത്സ്യകൃഷിക്കും തുടക്കമായത്. എസ് ആര് മത്സ്യകര്‍ഷക കൂട്ടായ്മയാണ് ഇവിടെ വരാലിന്റെ രുചിയോളങ്ങള്‍ തീര്‍ക്കുന്നത്. കര്‍ഷകനായ ഷാജി കെ. ജേക്കബിന്റെ നേതൃത്വത്തിലാണ് വരാലുകള്‍ ജലാശയത്തിലേക്ക് വിത്തുകളായി എത്തിയത്. ശുദ്ധജല മത്സ്യമാണിത്. മുപ്പതേക്കറോളം വരുന്ന പാടശേഖരത്തിന്റെ നടുവിലായാണ് ചെമ്പുകചാല്‍. വരാല്‍കൃഷിയുടെ ആദ്യഘട്ടം അനുകൂലമായസാഹചര്യം സൃഷ്ടിക്കലായിരുന്നു. ഇതിനായി ജലാശയത്തിന്റെ പി എച്ച് തോത് പരിശോധിച്ച് ആനുപാതികമാക്കി. പിന്നീടാണ് കൃഷി ആരംഭിച്ചത്. എട്ടു മാസമാണ് വരാലിന്റെ പൂര്‍ണവളര്‍ച്ച കാലാവധി. ഓരോന്നിന്നും രണ്ടു കിലോയോളം തൂക്കം ഈ ഘട്ടത്തില്‍ കിട്ടും. തടയണ മത്സ്യകൃഷിയില്‍ നിന്നുള്ള ലാഭം മുഴുവനും കര്ഷകന് സ്വന്തം – തിരുവല്ല മത്സ്യ ഭവന് ഓഫീസര്‍ ശില്പ പ്രദീപ് പറഞ്ഞു. ചുറ്റും മുളനാട്ടി ടാര്‍പോളിന്‍ കെട്ടിയാണ് കൃഷി സംരക്ഷിക്കുന്നത്. 11…
Read Moreടാഗ്: pathanamthitta
കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫി
മഹാത്മാ പുരസ്കാരം ഓമല്ലൂര്‍ പഞ്ചായത്തിന് konnivartha.com: പത്തനംതിട്ട ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2023-24 വര്‍ഷത്തെ സ്വരാജ് ട്രോഫി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്. ഭരണ, വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകള്‍ക്കാണ് സ്വരാജ് ട്രോഫി നല്‍കുന്നത്. പന്തളം തെക്കേകര ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനുള്ള മഹാത്മാ പുരസ്കാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് നേടി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലഭിക്കുന്നത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തന മികവിനാണ് പുരസ്കാരം കിട്ടിയത്. തൊഴിലുറപ്പ് പ്രവര്‍ത്തകരില്‍ 70 ശതമാനത്തിന് മുകളില്‍ 100 ദിവസം പൂര്‍ത്തീകരിച്ചു. ശരാശരി തൊഴില്‍ ദിനം 83 ന് മുകളില്‍ ആണ്. പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ ഉറപ്പ് വരുത്തി . ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്കി.…
Read Moreഭരണിക്കാവ് – പത്തനംതിട്ട -മുണ്ടക്കയം ദേശീയപാത :2600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം
konnivartha.com: ഭരണിക്കാവിൽ നിന്നും ആരംഭിച്ച് പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുന്ന ഭരണിക്കാവ് -മുണ്ടക്കയം ദേശീയപാത 183 എ യുടെ വികസനത്തിന് 2600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി ആന്റോ ആന്റണി എം പി അറിയിച്ചു . ഭരണിക്കാവിൽ നിന്നും തുടങ്ങി അടൂർ, തട്ട, കൈപ്പട്ടൂർ, പത്തനംതിട്ട, മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശ്ശേരിക്കര, പെരുനാട്, ളാഹ, ഇലവുങ്കൽ, കണമല, എരുമേലി, പുലിക്കുന്ന് വഴി മുണ്ടക്കയത്ത് എത്തി ദേശീയപാത 183 ൽ ചേരുന്ന തരത്തിലാണ് അലൈൻമെന്റ്. 116.8 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാത നിർമ്മിക്കുകയാണ് ലക്ഷ്യം. പാത കടന്നുപോകുന്ന ചില ഭാഗങ്ങളിൽ ബൈപ്പാസുകൾ നിർമ്മിച്ചാണ് പാതയുടെ നിർമ്മാണം പൂർത്തീകരിക്കുന്നത്.
Read Moreയുവതിയടക്കമുള്ള നിരപരാധികളെ മര്‍ദിച്ച പത്തനംതിട്ട എസ് ഐയെ സസ്പെന്റ് ചെയ്തു
konnivartha.com: വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പോലീസ് ആളുമാറി മർദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട പോലീസിലെ എസ്ഐ ജിനു ജോസ് മറ്റു രണ്ടു പോലീസ് ഉദ്യോഗസ്ഥരായ ജിബിൻ ജോസഫ്, അഷാഖ് റഷീദ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത് . ഡിഐജി അജിത ബീഗത്തിന്റേതാണ് നടപടി. എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നല്‍കിയിരുന്നു സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസിന്റെ മർദനമേറ്റ സിതാരയുടെ പരാതിയിൽ പൊലീസിനെതിരെയും ബാർ ജീവനക്കാരുടെ പരാതിയിൽ ബാറിൽ പ്രശ്നമുണ്ടാക്കിയ10 പേർക്കെതിരെയുമാണ് കേസ്.ബാറിനു സമീപം സംഘർഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ്.ജിനുവും സംഘവുമാണു സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത വിവാഹസംഘത്തെ ആക്രമിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്താണു സംഭവം. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം.മർദനത്തിൽ…
Read Moreകുമ്മണ്ണൂര്‍ ജംഗ്ഷനു സമീപം 10 സെന്റ് വസ്തു ആകര്‍ഷമായ വിലയില്‍
കോന്നി കുമ്മണ്ണൂര്‍ ജംഗ്ഷനു സമീപം നിരപ്പായ 10 സെന്റ് വസ്തു ആകര്‍ഷമായ വിലയില്‍ KONNI TWENTY FOUR PROPERTIES KONNI, PATHANAMTHITTA ☎️7902814380
Read Moreമഞ്ഞിനിക്കര പെരുന്നാള്‍ ഫെബ്രുവരി 2 മുതല്‍ 8 വരെ
konnivartha.com: മഞ്ഞിനിക്കര ദയറായില്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവായുടെ 93-ാമത് ദു:ഖ്റോനോ പെരുന്നാള്‍ ഫെബ്രുവരി 2 മുതല്‍ 8 വരെ ഫെബ്രുവരി 2 ന് കൊടിയേറും konnivartha.com: മഞ്ഞിനിക്കര മോര് ഇഗ്നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോര് ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ 93-ാമത് ദു:ഖ്റോനോ പെരുന്നാള്‍ 2025 ഫെബ്രുവരി 2 മുതല്‍ 8 വരെ മഞ്ഞിനിക്കര ദയറായില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികളായ മഞ്ഞിനിക്കര ദയറായുടെ തലവനും ദക്ഷിണ മേഖല സിംഹാസന പള്ളികളുടെ മെത്രാപ്പൊലീത്തായും പെരുന്നാള്‍ കമ്മറ്റിയുടെ ചെയര്‍മാനുമായ അഭിവന്ദ്യ മോര് അത്താനാസിയോസ് ഗീവര്‍ഗീസ്, വൈസ് ചെയര്മാന് വെരി റവ. ഏബ്രാഹാം കോറെപ്പിസ്കോപ്പ തേക്കാട്ടില്‍, ജനറല്‍ കണ്‍വീനര്‍ കമാണ്ടര്‍ റ്റി. യു. കുരുവിള, കണ്‍വീനര്‍ ജേക്കബ്ബ് തോമസ് കോറെപ്പിസ്കോപ്പാ മാടപ്പാട്ട്, പബ്ലിസിറ്റി കണ്‍വീനര്‍ ബിനു വാഴമുട്ടം, എന്നിവര്‍ അറിയിച്ചു. ഈ വര്‍ഷത്തെ പെരുന്നാളിന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ…
Read Moreസര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു- മന്ത്രി വീണാ ജോര്‍ജ്
കഴിഞ്ഞ എട്ടരവര്‍ഷത്തിനിടെ സംസ്ഥാനത്ത് ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടെന്നും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓതറ കുടുംബാരോഗ്യ കേന്ദ്രം പുതിയ ഒ പി ബ്ലോക്ക് നിര്‍മാണോദ്ഘാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി 43 ലക്ഷം ഉപയോഗിച്ചാണ് ഒ പി ബ്ലോക്ക് നിര്‍മാണം. 4900 ചതുരശ്രഅടി കെട്ടിടം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 46 കോടിയുടെ നിര്‍മാണം പുരോഗമിക്കുന്നു. പുതിയ വാര്‍ഡിനായി രണ്ട് കോടി രൂപ അനുവദിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 30 കോടിയുടെ നിര്‍മാണം നടക്കുന്നു. ഏപ്രില്‍- മെയ് മാസത്തോടെ പൂര്‍ത്തിയാകും. പത്തനംതിട്ട മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനവും മികച്ച നിലയിലാണ് പുരോഗമിക്കുന്നത്. ആറന്മുളയില് സഹകരണ എഞ്ചിനീയറിംഗ് കോളജുമായി ബന്ധപ്പെട്ട് പുതിയ നേഴ്സിംഗ് കോളജ് അനുവദിച്ചിട്ടുണ്ട്. അടൂര്‍, റാന്നി…
Read Moreകല്ലട ജലവിതരണം തുടങ്ങി : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ : ജാഗ്രത പാലിക്കണം
konnivartha.com: കല്ലട ജലസേചന പദ്ധതിയുടെ വേനല്‍ക്കാല ജലവിതരണം തുടങ്ങി; 21നുമുണ്ടാകും. രാവിലെ 11 മുതലാണ് തുടക്കം. വലതുകര കനാല്‍പ്രദേശങ്ങളായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഇടമണ്‍, കുറവൂര്‍, പത്തനാപുരം, ഏനാദിമംഗലം, ഏഴംകുളം, അടൂര്‍, നൂറനാട്, ചാരുമൂട്, ഇടതുകര പ്രദേശങ്ങളായ കൊല്ലം ജില്ലയിലെ കരവാളൂര്‍, അഞ്ചല്‍, വെട്ടിക്കവല, ഉമ്മന്നൂര്‍, വെളിയം, കരിപ്ര, എഴുകോണ്‍, കുണ്ടറ, ഇളമ്പള്ളൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്കി.
Read Moreപത്തനംതിട്ട പീഡനക്കേസ് : 30 പേര് അറസ്റ്റില്‍ : നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍
ദളിത് പെണ്‍കുട്ടി ഇരയായ പത്തനംതിട്ട പീഡന കേസില്‍ ഇതുവരെ 28 പേര് അറസ്റ്റില്‍.പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും റബ്ബര്‍തോട്ടത്തില്‍വെച്ചും കൂട്ടബലാത്സംഗത്തിന് ഇരയായി .മൂന്നുദിവസത്തിനിടെ 28 പേരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പുതിയ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.പിടിയിലായവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.കഴിഞ്ഞ ജനുവരിയിലാണ് പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ ജനുവരിയിലാണ് പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. റാന്നി മന്ദിരംപടിയിലെ റബ്ബര്‍തോട്ടത്തിവെച്ചും കൂട്ടബലാത്സംഗം നടന്നു.പലരും കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയത് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ്.സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളിലും കുട്ടിക്കെതിരെ അതിക്രമം നടന്നുവെന്നാണ് വിവരം. ഫോണിലേക്ക് വന്നതും പോയതുമായ കോളുകളുടെ വിവരങ്ങളും സൈബര്‍ സെല്‍ പോലീസിന് നല്കി. രാത്രി എട്ടിനും പുലര്‍ച്ചെ രണ്ടിനും ഇടയില്‍ വിളിച്ചവര്‍ പോലീസ് നിരീക്ഷണത്തിലാണ്.അന്വേഷണത്തിന്റെ ചുമതല ഡി.ഐ.ജി.ക്ക് കൈമാറി.ജില്ലാ പോലീസ്…
Read Moreപത്തനംതിട്ടയില്‍ 60 പേര് പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ മൊഴി: അഞ്ചു പേര് പിടിയില്‍
konnivartha.com: പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായ കേസില്‍ പോലീസ് പിടിയിലായത് അഞ്ചു പേര്. അഞ്ചാം പ്രതി പത്തനംതിട്ട സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്സോ കേസില്‍ ജയിലിലാണ്. പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടില്‍ സുബിന് (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30), കൊച്ചുപറമ്പില്‍ കെ. അനന്ദു (21), അപ്പു ഭവനത്തില്‍ അച്ചു ആനന്ദ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാം പ്രതി ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി(ശ്രീനി-24) പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മറ്റൊരു പോക്സോ കേസില്‍ ജയിലിലാണ്. പ്രതികളെ രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി രാത്രി തന്നെ റാന്നി മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി. 13-ാം വയസില്‍ സുബിന് ആണ് ആദ്യമായി പീഡിപ്പിച്ചത്. മിക്കപ്പോഴും സംഘം ചേര്‍ന്നായിരുന്നു…
Read More