കോന്നി വാര്‍ത്ത : ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് തപാൽ വകുപ്പ് വീട്ടിലെത്തിക്കും. തപാൽ വകുപ്പ് കേരള സർക്കിൾ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി മായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സംവിധാനം ഒരുക്കിയത്. സ്വാമിപ്രസാദം എന്ന കിറ്റിന്റെ ഓൺലൈൻ ബുക്കിംഗ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവയടങ്ങുന്ന കിറ്റിന് 450 രൂപയാണ്. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ഇ-പേയ്മെന്റ്ിലൂടെ കിറ്റ് ബുക്ക് ചെയ്യാം. സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളിലെത്തിക്കുക. നാളെ (നവംബർ 6) മുതൽ ബുക്കിംഗ് തുടങ്ങും. നവംബർ 16 മുതലാണ് കിറ്റുകൾ അയച്ചു തുടങ്ങുക. ചടങ്ങിൽ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ വി. രാജരാജൻ, ദേവസ്വം കമ്മീഷണർ ബി.എസ് തിരുമേനി, പോസ്റ്റൽ സർവീസ് ഡയറക്ടർ സയ്യിദ് റഷീദ് എന്നിവർ പങ്കെടുത്തു.
Read Moreടാഗ്: pathanamthitta
ഉന്നത നിലവാരത്തിലുള്ള കുമ്പഴ-അട്ടച്ചാക്കൽ- കോന്നി റോഡ് തകർക്കാനുള്ള ശ്രമം എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു
കോന്നി വാര്‍ത്ത : ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ കുമ്പഴ – അട്ടച്ചാക്കൽ – കോന്നി റോഡ് നവീകരണത്തിന്‍റെ പേരിൽ തകർക്കാനുള്ള ശ്രമം എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു. ബിഎം ആൻ്റ് ബിസി ഉന്നത നിലവാരത്തിൽ ടാർ ചെയ്തിരുന്ന റബറൈസ്ഡ് റോഡിന് മുകളിലൂടെ പഴയ നിലവാരത്തിലുള്ള ടാറിങ് നടത്തി വലിയ ക്രമക്കേട് നടത്താനുള്ള ശ്രമമാണ് തടഞ്ഞത്. അട്ടച്ചാക്കൽ ജങ്ങ്ഷനിലായിരുന്നു സംഭവം. റോഡ് നവീകരണത്തിലെ അപാകത ചൂണ്ടിക്കാട്ടിയ എസ്ഡിപിഐ പ്രവർത്തകർ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു. ഇതേത്തുടർന്ന് സ്ഥലം എംഎൽഎ കെ യു ജനീഷ് കുമാർ സ്ഥലത്തെത്തി ഓവർസീയറുമായി ചർച്ച നടത്തി നിലവിലുള്ള പണികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകി. ഒറ്റ ലെയർ ടാറിങ് ഒഴിവാക്കി രണ്ട് ലെയർ നടത്താനും നിർദ്ദേശം നൽകി. എന്നാൽ സ്ഥലത്തെത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥ റസീനയുടെ നേതൃത്വത്തിലുള്ള എംഎൽഎയുടെ വാക്ക് ധിക്കരിച്ച് വീണ്ടും പണികളുമായി മുന്നോട്ടു…
Read Morekonni vartha.com HELP LINE : എല്ലാ സര്‍ക്കാര്‍ വിഭാഗം ഫോണ്‍ നമ്പര്‍
Helpline ————– State Control Room : 1070 Collectorate Control Room : 1077 Collectorate : 0468-2222515, 0468-2232515, 0468-2222505, 0468-2222507, 8547610039 Police Control Room : 100 Accident Help Line : 108 Fire and Rescue : 101 Ambulance Help Line : 102 Vanitha Help Line : 1090 Vanitha Helpline (Police) : 9995399953 Sexual Harashment ( Safe Woman) : 1091 Vanitha – Nirbhaya : 9833312222 Child Help line : 1098 Disaster Help Line : 1077 BSNL Help Line : 1500 Contact Us —————– The District Collector 2nd Floor, District Collectorate, Pathanamthitta, Kerala-689645 Phone…
Read Moreജനകീയ എം എല്‍ എ യുടെ കണക്ക് ബുക്കില്‍ ഒരു വികസനം കൂടി
കോന്നി എം എല്‍ എ സ്വന്തം നിയോജകമണ്ഡലത്തില്‍ കൊണ്ടുവന്ന വികസനം കാണുമ്പോള്‍ മറ്റ് എം എല്‍ എ മാര്‍ക്ക് മനസ്സില്‍ എങ്കിലും അല്പം വിരോധം തോന്നും .കാരണം കോന്നി നാടിന്‍റെ വികസന കാഴ്ചപ്പാട് നന്നായി അറിയാവുന്ന അഡ്വ അടൂര്‍ പ്രകാശ് കോന്നി യ്ക്ക് നല്‍കിയ വികസനം എണ്ണുവാന്‍ കുറെ ഉണ്ട് . ഇപ്പോള്‍ മലയോര മേഖലയിലെ വിദ്യാര്‍ത്ഥി കള്‍ക്ക് വേണ്ടി എം എല്‍ എ ശബ്ദം ഉയര്‍ത്തുകയും അവകാശം നേടിയെടുക്കുകയും ചെയ്തു . മലയോര പ്രദേശമായ കൊക്കാതോട് ,ഊട്ടുപാറ ,കുളത്ത് മ ണ്‍ മേഖലയിലേക്ക് ഉള്ള കെ എസ് ആര്‍ ടി സി ബസുകളില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് യാത്രാ സൌജന്യം അനുവദി പ്പിക്കുവാന്‍ എം എല്‍ എ യുടെ ഭാഗത്ത് നിന്ന് ഉചിതമായ സമയത്ത് നടപടി ഉണ്ടായി .യാത്രാ സൌജന്യം അനുവദിക്കും എന്ന് വകുപ്പ് മന്ത്രി ഉറപ്പും…
Read Moreവിശ്വാസികളുടെ അഭയ കേന്ദ്രം… വിശുദ്ധ തോമാ ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളില്‍ ഒന്ന് :നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി
വിശ്വാസികളുടെ അഭയ കേന്ദ്രം… വിശുദ്ധ തോമാ ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളില്‍ ഒന്ന് :നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി പത്തനംതിട്ട ജില്ലയെ അറിയുവാനുള്ള പഠന യാത്രയുടെ ഭാഗമായി കോന്നി ജി .എല്‍ .പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഈ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു .നിരണം പള്ളിയുടെ ചരിത്രം കാണാം കേരളത്തിലെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ് പത്തനംതിട്ട ജില്ലയിലുള്ള നിരണം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി (St.Mary’s Orthodox Syrian Church,Niranam) അഥവാ നിരണം പള്ളി. മലങ്കര ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആസ്ഥാനദേവാലയമായ ഈ പള്ളി ക്രി.വ 54-ൽ യേശുവിന്റെ ശിഷ്യരിലൊരുവനായിരുന്ന തോമാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. പിന്നീട് പല പ്രാവശ്യം പുതുക്കിപ്പണിതിട്ടുണ്ട്. 1259-ൽ പുതുക്കിപ്പണിത വിവരം പള്ളിയിലുള്ള ശിലാഫലകത്തിലുണ്ട്. ഇപ്പോഴത്തെ പള്ളി 1912 ഫെബ്രുവരി 14-ന് കൂദാശ ചെയ്തതാണ്.…
Read Moreമനുഷ്യാവകാശ ലംഘനം : സംസ്ഥാനത്തെ ബഹു ഭൂരിപക്ഷം കോളനികളിലും പൊതു ശ്മശാനം ഇല്ല
കേരളത്തിലെ ചെറുതും വലുതുമായ ആയിരകണക്കിന് പട്ടികജാതി-വര്‍ഗ്ഗ കോളനികളില്‍ മൃത്യുദേഹം സംസ്കരിക്കുവാന്‍ പൊതു ശ്മശാനം ഇല്ലാത്ത സ്ഥിതിയിലാണ് .ചെറിയ കൂരകളുടെ അടുക്കളയും ,ചുമരും തുരന്ന് ഉറ്റവരുടെ മൃത്യുദേഹം സംസ്കരിക്കേണ്ട ഗതി കേടിലാണ് ലക്ഷകണക്കിന് അധ:സ്ഥിത വിഭാഗം .ആയിരകണക്കിന് നിവേദനം സര്‍ക്കാര്‍ ഫയലില്‍ അന്ത്യ വിശ്രമത്തിലാണ് മരിച്ചവരുടെ പേരില്‍ പോലും കള്ള വോട്ട് ചെയ്തു കൊണ്ട് ഇഷ്ട പാര്‍ട്ടിയോട് കൂറ് പുലര്‍ത്തിക്കൊണ്ട് അധികാരത്തില്‍ അമരുന്നവര്‍ ഉത്തരേന്ത്യയില്‍ മാത്രമല്ല മൃത്യുദേഹതോട് അനാദരവ് കാണിക്കുന്നത് .സാക്ഷരതയില്‍ ഊറ്റം കൊള്ളുന്ന കേരളത്തിലും മൃത്യുദേഹങ്ങളെ അപമാനിക്കുന്നു . മൃത്യുദേഹത്തില്‍ നിന്നും ആത്മാവ് വിട്ടിറങ്ങി വന്ന് പരാതി പറഞ്ഞാലും കുലുക്കം ഇല്ലാത്തത് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആണ് .ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ ജാതിയോ ,വര്‍ഗ്ഗമോ ,വര്‍ണ്ണമോ ഇല്ല ഒപ്പം വോട്ടും . കേരളത്തിലെ ചെറുതും വലുതുമായ ആയിരകണക്കിന് പട്ടികജാതി-വര്‍ഗ്ഗ കോളനിക്കാരുടെ ആവശ്യമാണ് പൊതു ശ്മശാനം വേണം എന്നുള്ള…
Read Moreപത്തനംതിട്ട പനിച്ചു വിറക്കുന്നു :സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയുടെ കിമ്പളക്കാര്‍
പത്തനംതിട്ട : ജില്ലയില്‍ പനി പകര്‍ച്ച വ്യാധിയെ പോലെ പടരുമ്പോള്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മുപ്പതു ശതമാനം സര്‍ക്കാര്‍ ഡോക്ടര്‍ മാര്‍ സ്വകാര്യ ആശുപത്രികളുടെ ശമ്പളം പറ്റിക്കൊണ്ട് ജോലിക്ക് എത്തുന്നില്ല .അത്തരം ഡോക്ടര്‍ മാര്‍ വീട്ടില്‍ രോഗികളെ പരിശോധിച്ച് കൊണ്ട് ഇരിപ്പാണ്.വൈകുന്നേരവും രാവിലെയുമാണ് ഡോക്ടര്‍ മാരുടെ വീട്ടിലെ ഈ രോഗി നോട്ടം നടക്കുന്നത് .സര്‍ക്കാര്‍ ആശുപത്രിയില്‍ രാവിലെ 11 മണി കഴിഞ്ഞേ ഈ ഡോക്ടര്‍മാര്‍ ഹാജര്‍ ഉള്ളൂ.രാവിലെയും വൈകുന്നേരവും സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളെ രോഗം കണ്ടെത്തി ചികിത്സിക്കേണ്ടത് നേഴ്സ്സുമാരുടെ ഡ്യൂട്ടി ആയി മാറിക്കഴിഞ്ഞു.ഏറ്റവും കൂടുതല്‍ രോഗികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നത് രാവിലെയും വൈകിട്ടുമാണ് .ഈ സമയം ഡോക്ടര്‍ ഇല്ലെങ്കില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തി ചികിത്സ തേടും .അഞ്ഞൂറും ആയിരം രൂപയും സ്വകാര്യ ആശുപത്രികള്‍ ഈടാക്കുകയും ഇല്ലാത്ത രോഗത്തിന് വരെ രക്ത പരിശോധന ,മല മൂത്ര…
Read Moreഹോട്ടലുകളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ തീരുമാനം
പത്തനംതിട്ട: ജില്ലയിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനും യഥാസമയം കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനും ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ തട്ടുകടകളില്‍ പരിശോധന നടത്തി ശുചിത്വ നിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിനും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കും. മാനദണ്ഡലങ്ങള്‍ പാലിക്കാത്ത തട്ടുകടകള്‍ക്ക് ആദ്യപടിയായി പിഴ ചുമത്തുന്നതിനും വീണ്ടും നിയമലംഘനം നടത്തിയാല്‍ അവ അടച്ചുപൂട്ടുന്നതിനും നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ജില്ലയിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പ്ലാസ്റ്റിക്ക് പേപ്പറുകള്‍, പേപ്പര്‍ കപ്പുകള്‍ തുടങ്ങിയവയില്‍ ആഹാര സാധനങ്ങള്‍ നല്‍കുന്നത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഡി.എം.ഒ അറിയിച്ചു. ചൂടുള്ള ആഹാര സാധനങ്ങള്‍ പ്ലാസ്റ്റിക്കിലും പേപ്പറിലും പൊതിയുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ഇത്തരം പ്രവൃത്തികളില്‍ നിന്ന്…
Read Moreശബരിമലയെന്ന കറവ പശുവിന്‍റെ അകിടിലെ രക്തം കുടിച്ച് വിവാദ ങ്ങള്‍ സൃഷ്ടിക്കുന്നവര്‍
ശബരിമല …….. സമഭാവനയുടെ പുകള്‍പെറ്റ സന്നിധാനം എന്ന് ആലങ്കാരികമായി പറയാം .വനഭൂമിയില്‍ ഒത്ത നടുവില്‍ ഒരു ടൌണ്‍ ഷിപ്പ് .അവിടെ കുറെ കച്ചവടക്കാര്‍ .ഒരു വിഭാഗം ക്ഷേത്രത്തെ ഉന്നധിയില്‍ എത്തിക്കും എന്ന് ശപഥം ചെയ്ത ദേവസ്വം ബോര്‍ഡ് ,ഒരു കൂട്ടര്‍ മന്ത്ര തന്ത്രാതികള്‍ പഠിച്ചവര്‍ ,ഇവയില്‍ ഒന്നും പെടാത്ത ചിലര്‍ മടിയില്‍ കനം നോക്കി പ്രസാദം ഉരുട്ടി നല്‍കുന്നവര്‍ ,മറ്റൊരു വിഭാഗം മാരാമത്ത് പണികള്‍ ചെയ്യുന്നു ,പിന്നെ പൊളിച്ചു കളഞ്ഞു പുതിയത് കെട്ടി പൊക്കുന്നവര്‍, ഭഗവാന്‍റെ മുന്നില്‍ നിന്ന് തൊഴുവാന്‍ ആളെ സംഘടിപ്പിച്ചു നല്‍കുന്ന സ്വാമി വര്‍ഗത്തില്‍ പെട്ട ഒരാള്‍ ,ഇതിന്‍റെ എല്ലാം ഇടയില്‍ പെട്ട് അയ്യപ്പ സ്വാമിയെ ഒരു നോക്ക് കാണുവാന്‍ കഠിനമായ മലകയറി എത്തുന്ന ഭക്തരുടെ വേദനകള്‍ ആരും കാണുന്നില്ല.ടൂറിസ്റ്റുകളെ പോലെ ശബരിമലയില്‍ വന്നു താമസിക്കുന്ന വേറെ ചിലര്‍ .അങ്ങനെ ഉള്ള കൊടിമരം കൂടി…
Read Moreചേര്‍ത്തല വിട്ടകന്ന മന്ത് രോഗം കോന്നിയില്‍ പൊങ്ങുന്നു
വസൂരി രോഗത്തെ, ലോകത്തിൽനിന്നും നിർമാർജ്ജനം(Eradication ) ചെയ്തത് പോലെ, മന്ത് രോഗത്തേയും ഇല്ലായ്മ(Eliminate) ചെയ്യുവാൻ, ലോകാരോഗ്യ സംഘടന (WHO) ശ്രമിക്കുകയാണ്.നവംബര്‍ 11 ഇന്ത്യയില്‍ ദേശീയ മന്ത് രോഗ ദിനമായി ആചരിക്കുകയാണ്. രാജ്യത്തു നിന്ന് മന്ത് തുടച്ചുമാറ്റുക എന്ന ലക്ഷ്യ വുമായി മന്ത് രോഗ പ്രതിരോധ പരിപാടികളുമായി മുന്നോട്ടു പോവുകയാണ് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം.എന്നാല്‍ പത്തനംതിട്ട ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളികളില്‍ മന്ത് രോഗം പടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്ക ഉയര്‍ത്തുന്നു .ജില്ലയില്‍ ഏറ്റവും കൂടുതല്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്ളത് കോന്നി ,റാന്നി ,പന്തളം ,കോഴഞ്ചേരി തെക്കേ മല എന്നിവടങ്ങളില്‍ ആണെന്ന് മുന്‍പ് തൊഴില്‍ വകുപ്പ് നടത്തിയ സര്‍വെയില്‍ പറയുന്നു . അന്യ സംസ്ഥാന തൊഴിലാളികളില്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടെങ്കിലും ആരോഗ്യ വകുപ്പിന് കാര്യമായ ഇടപെടീല്‍ നടത്തുവാന്‍ കഴിയുന്നില്ല.രാത്രി കാലങ്ങളില്‍ നടത്തുന്ന പരിശോധനയിലാണ് മന്ത് രോഗം തിരിച്ചറിയുന്നത്…
Read More