konnivartha.com : പത്തനംതിട്ട ഇലന്തൂർ സർക്കാർ കോളജിൽ 2022-23 അക്കാദമിക് വർഷത്തേക്കുള്ള അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. മേയ് 23 മുതൽ 25 വരെയാണ് അഭിമുഖം. കെമിസ്ട്രി, കോമേഴ്‌സ്, സുവോളജി, ഹിന്ദി, മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ബോട്ടണി വിഷയങ്ങളിൽ ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിലെ അതിഥി അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ, യോഗ്യത, പ്രവർത്തി പരിചയം, പാനൽ രജിസ്‌ട്രേഷൻ തുടങ്ങിയവയുടെ അസൽ രേഖകൾ സഹിതം കോളജിൽ ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക്: www.gcelanthoor.ac.in.
Read Moreടാഗ്: pathanamthitta
കോന്നി മെഡിക്കല്‍ കോളജില്‍ ദന്ത വിഭാഗത്തിലേക്ക് ജൂനിയര്‍ റസിഡന്റിനെ ആവശ്യമുണ്ട്
konnivartha.com : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്ത വിഭാഗത്തിലേക്ക് ജൂനിയര്‍ റസിഡന്റിനെ നിയമിക്കുന്നതിനായി മേയ് 20ന് രാവിലെ 10.30ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. താല്‍പര്യമുള്ള ബിഡിഎസ്/ എംഡിഎസ് ബിരുദധാരികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ദന്തല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ ഹാജരാകണം. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതു മുതല്‍ 10 വരെ മാത്രമായിരിക്കും(പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന).
Read Moreസഹ്യന്‍റെ മക്കളുടെ ഇടത്താവളം : കോന്നി ആനക്കൂടിന് എൺപതാണ്ട് പഴക്കം
KONNI VARTHA.COM : കരിവീരൻമാരേ വരുതിയിലാക്കാൻ സ്ഥാപിച്ച കോന്നി ആനക്കൂട് എൺപതാണ്ട് പഴക്കം. കോന്നി റേഞ്ച് ഓഫീസിനോട് ചേർന്ന് 1942 ലാണ് കോന്നി ആനക്കൂട് സ്ഥിര സംവിധാനത്തിൽ നിർമ്മിച്ചത്. ഒരേ സമയം ആറ് ആനകൾക്ക് ഇവിടെ നാട്ടാന പരിശീലനം നല്കാൻ കഴിയുംവിധം ആറ് കൂടുകളാണ് ഇവിടെയുള്ളത്. 1810-ൽ ആന പിടുത്തം തുടങ്ങി 1977 ൽ ആന പിടുത്തം നിർത്തലാക്കും വരെ നിരവധി കാട്ടാനകൾ കോന്നി ആനക്കൂട്ടിൽ എത്തി ചട്ടം പഠിച്ച് പുറത്തിറക്കിയിട്ടുണ്ട്. അവയിൽ പ്രധാന താപ്പാനകളായിരുന്നു അയ്യപ്പൻ, സോമൻ, രജ്ഞി, മോഹൻദാസ്, അങ്ങനെ നിരവധി കരിവീരൻമാർ വിദ്യ അഭ്യസിച്ച് പുറത്തിറങ്ങിയവരാണ്.ഇതിൽ അവേശേഷിക്കുന്ന സോമൻ മാത്രമാണ്. ഇപ്പോഴും ആനത്താവളം സജീവമാണെങ്കിലും കുട്ടിയാനകളാണ് ഏറെയും.നിരവധി കരിവീരൻമാർ ഇവിടെ വിദ്യ അഭ്യസിച്ച് പുറത്തിറങ്ങിയവരാണ്. തൃക്കടവൂർ ശിവരാജു, മംഗലാംകുന്ന് ഗണപതി, കിരങ്ങാട്ട് കേശവൻ, കാഞ്ഞിരങ്ങാട്ട് ശേഖരൻ, മലയാലപ്പുഴ രാജൻ, കീഴുട്ട് വിശ്വനാഥൻ…
Read Moreആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരേ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരേ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ; ‘ പത്തനംതിട്ട ജില്ലയിലെ എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വീണാ ജോര്‍ജ് പരാജയം ‘ konnivartha.com : ആരോഗ്യ വകുപ്പ് മന്ത്രിയും പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ളആളുമെന്ന നിലയില്‍ വീണ ജോര്‍ജിന് എതിരെ രൂക്ഷ വിമര്‍ശനം . അടൂര്‍ എം എല്‍ എ യും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍ ആണ് രംഗത്ത് . പത്തനംതിട്ട ജില്ലയുടെ ചുമതല ഉള്ള വീണ ജോര്‍ജ് ജില്ലയിലെ എം എല്‍ എമാരെ എകോപിപ്പിക്കുന്നതില്‍ തീര്‍ത്തും പരാജയം ആണെന്ന് ആണ് ആരോപണം . പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന സര്‍ക്കാര്‍ പരിപാടികള്‍ തന്നെ അറിയിക്കുന്നില്ല അതിനാല്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല എന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു . വീണ ജോര്‍ജിന്‍റെ ഈ നയം ഇടതു മുന്നണിയില്‍ ഉന്നയിക്കുംഎന്നും ഡെപ്യൂട്ടി സ്പീക്കർ…
Read Moreപത്തനംതിട്ട ഫയര്‍ഫോഴ്‌സിന്റെ പുതിയ മിനി എമര്‍ജന്‍സി വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു
ആധുനിക സൗകര്യങ്ങളോടു കൂടിയ പത്തനംതിട്ട ഫയര്‍ഫോഴ്‌സിന്റെ പുതിയ മിനി എമര്‍ജന്‍സി വാഹനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിവിധ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന റോപ്പുകള്‍, ആറ് ടണ്‍ വരെ ഭാരം വലിക്കാന്‍ സാധിക്കുന്ന വിഞ്ച്, റോഡ് അപടങ്ങളിലും കെട്ടിടതകര്‍ച്ചകളിലും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഉപകരണങ്ങള്‍, കോണ്‍ക്രീറ്റ് ബ്രേക്കര്‍, വിവിധതരം ഗോവണികള്‍ തടി മുറിക്കാന്‍ ഉപയോഗിക്കുന്ന ചെയിന്‍സോകള്‍, രാസവാതകചോര്‍ച്ചകളിലും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന കെമിക്കല്‍ സ്യൂട്ട്, വിഷലിപ്തമായ അന്തരീക്ഷത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ശ്വസനോപകരണം എന്നിവ പുതിയ വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ നെറ്റ്, സ്‌പ്രെഡ് ചെയ്തു വെളിച്ചം ലഭിക്കുന്ന ആസ്‌ക്കാലൈറ്റ്, മുറിയില്‍ പുക നിറഞ്ഞാല്‍ വലിച്ചു നീക്കുന്ന ബ്ലോവര്‍, 5.5 കിലോവാട്ട് വരുന്ന ജനറേറ്റര്‍, ആങ്കിള്‍ ഗ്രൈന്‍ഡര്‍, പോര്‍ട്ടബിള്‍ കസേര, മേശ, ടാര്‍പോളിന്‍, അഞ്ചു ടണ്‍ വരെ ഭാരം ഉയര്‍ത്തുന്ന ന്യൂമാറ്റിക് ബാഗ്,…
Read Moreപത്തനംതിട്ട – ബാംഗളൂര്‍ സിഫ്റ്റ് എസി സെമി സ്ലീപ്പര്‍ സര്‍വീസ് തുടങ്ങി
രണ്ടു ബസുകള്‍ കൂടി ജില്ലയ്ക്ക് ലഭിക്കും: മന്ത്രി വീണാ ജോര്‍ജ് konnivartha.com : പൊതുഗതാഗതം പുതുമയോടെ പുതുയുഗത്തില്‍ എന്ന ആപ്തവാക്യം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്നും ബാംഗളൂരിലേക്കുള്ള പുതിയ കെഎസ്ആര്‍ടിസി സിഫ്റ്റ് എസി സെമി സ്ലീപ്പര്‍ സര്‍വീസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം യാത്രക്കാര്‍ക്ക് മികച്ചതും സൗകര്യപ്രദവുമായ യാത്രാനുഭവം നല്‍കുകയാണ് ലക്ഷ്യം. ഗതാഗത മന്ത്രി ആന്റണി രാജുവിനോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഒരു ബസ് സര്‍വീസ് ആദ്യ ഘട്ടത്തില്‍ ജില്ലയ്ക്ക് ലഭിച്ചത്. അടുത്ത ദിവസം രണ്ടു ബസുകള്‍ കൂടി ജില്ലയിലേക്ക് എത്തും. അതില്‍ ഒന്ന് മൈസൂര്‍ – മംഗലാപുരം റൂട്ടില്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ആറന്മുള എംഎല്‍എയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ്…
Read Moreആകാശവാണി പത്തനംതിട്ട: എഫ്.എം റേഡിയോ പ്രക്ഷേപണം ഉടന്‍
KONNI VARTHA.COM : പത്തനംതിട്ടയില്‍ നിന്നും ആദ്യമായി ആകാശവാണി എഫ് എം റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു . പുതിയ എഫ്.എം റേഡിയോ സ്‌റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍. ഈ മാസം അവസാനത്തോടെ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കും. ദൂരദര്‍ശന്‍ റിലേ സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന ഓമല്ലൂര്‍ പഞ്ചായത്തിലെ മണ്ണാറമലയിലെ കെട്ടിടത്തിലാണ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. കഴിഞ്ഞ ഒകേ്ടാബറില്‍ ഇത്തരത്തിലുള്ള ഇന്ത്യയിലെ എല്ലാ റേഡിയോ സ്‌റ്റേഷനുകളും ദൂരദര്‍ശന്‍ റിലേ സ്‌റ്റേഷനുകളും നിര്‍ത്തുവാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനമെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ആന്റോ ആന്റണി എം.പി പത്തനംതിട്ട റിലേ സ്‌റ്റേഷനില്‍ പുതിയ എഫ്.എം സ്‌റ്റേഷന്‍ അനുവദിക്കണമെന്ന് കേന്ദ്ര ഗവണ്മെന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ ഫലമായി പുതിയ എഫ്.എം സ്‌റ്റേഷനായി പത്തനംതിട്ട തീരുമാനിക്കുകയാണ് ഉണ്ടായത്. കെട്ടിട പുനരുദ്ധാരണം പൂര്‍ത്തിയായി. എഫ്.എം ഫ്രീക്വന്‍സി അനുവദിച്ചു. ഇലട്രിക്കല്‍ ജോലികള്‍ പൂര്‍ത്തീകരിച്ച്…
Read Moreസംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ടയില്‍ നടക്കും
KONNI VARTHA.COM : സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ഏപ്രില്‍ 30, മേയ് ഒന്ന് തീയതികളില്‍ സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ടയില്‍ നടക്കും. 14 ജില്ലകളില്‍ നിന്നായി 28 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടീമായി മലയാലപ്പുഴ മുസലിയാര്‍ കോളജിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കായിക നേട്ടങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന ജില്ലയായി പത്തനംതിട്ട മാറിയെന്ന് സംഘാടക സമിതി യോഗം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍ പറഞ്ഞു. മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ജില്ലയ്ക്ക് സാധിക്കുന്നതില്‍ ഒരു നല്ല പങ്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി കായികമേഖലയില്‍ തീര്‍ത്തും സ്തംഭനം ആയിരുന്നു. അവയെല്ലാം മറികടന്നാണ് ജില്ല…
Read Moreശബരിമല നട തുറന്നു; നാളെ മുതൽ ഭക്തർക്ക് പ്രവേശനം
വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. നാളെ പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് മല ചവിട്ടാന്‍ കഴിയും. 15 ന് രാവിലെ വിഷു കണി ദര്‍ശനം. 18 ന് ഹരിവരാസനം പാടി നട അടക്കും. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാലും, വെയര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിട്ടില്ല. നിലക്കലില്‍ സ്ലോട്ട് ബുക്കിങ് ഉണ്ട്. മലയില്‍ എത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം. തിരിച്ചറിയല്‍ കാര്‍ഡും കരുതണം.
Read Moreഷാബു :കോന്നിയൂരിന്റെ സിനിമാക്കാരൻ
KONNI VARTHA .COM : കലയെയും, നാടിനെയും ഒരുപോലെ സ്നേഹിക്കുന്ന ഷാബുവിന്റെ രണ്ടാമത്തേ ചലച്ചിത്രവും പിറവിയെടുക്കുന്നത് കോന്നിയുടെ ഗ്രാമീണ കാഴ്ചകളിലൂടെ . സ്കൂൾ വിദ്യാഭ്യാസക്കാലം തൊട്ടേ സിനിമയെന്ന മോഹവുമായി യാത്ര തുടങ്ങിയ ഈ കലാകാരൻ തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് പൂർണ്ണ സിനിമക്കാരനാക്കുന്നത്. മിമിക്രി കലാ ലോകത്ത് നിന്നും വിദ്യാഭ്യാസത്തിനു ശേഷം വിദേശത്തേക്ക് ചേക്കേറിയ ഷാബു ഉസ്മാൻ മടങ്ങിയെത്തിയത് മലയാള ചലച്ചിത്ര താളുകളിലേക്ക് പുതിയൊരു സിനിമ സമ്മാനിച്ചു കൊണ്ടാണ്. മനോജ് കെ ജയനും , മാമുക്കോയയും മധുവും ഉൾപ്പെടെ വലിയൊരു താര നിര അണിനിരന്ന വിശുദ്ധ പുസ്തകം എന്ന ചലചിത്രത്തിലൂടെയായിരുന്നു. 2019 -ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ശേഷമാണ് സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ മുഖ്യ കഥാപാത്രമായ ലൂയിസ് എന്ന ചിത്രം ഷാബുവിന്റേതായി എത്തുന്നത്. മുൻ ചിത്രത്തിലേത് പോലെ ലൂയിസിന്റെയും പ്രധാന ലൊക്കേഷൻ…
Read More