ആകാശവാണി പത്തനംതിട്ട: എഫ്.എം റേഡിയോ പ്രക്ഷേപണം ഉടന്‍

 

KONNI VARTHA.COM : പത്തനംതിട്ടയില്‍ നിന്നും ആദ്യമായി ആകാശവാണി എഫ് എം റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു . പുതിയ എഫ്.എം റേഡിയോ സ്‌റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍. ഈ മാസം അവസാനത്തോടെ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കും. ദൂരദര്‍ശന്‍ റിലേ സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന ഓമല്ലൂര്‍ പഞ്ചായത്തിലെ മണ്ണാറമലയിലെ കെട്ടിടത്തിലാണ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.

 

 

കഴിഞ്ഞ ഒകേ്ടാബറില്‍ ഇത്തരത്തിലുള്ള ഇന്ത്യയിലെ എല്ലാ റേഡിയോ സ്‌റ്റേഷനുകളും ദൂരദര്‍ശന്‍ റിലേ സ്‌റ്റേഷനുകളും നിര്‍ത്തുവാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനമെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ആന്റോ ആന്റണി എം.പി പത്തനംതിട്ട റിലേ സ്‌റ്റേഷനില്‍ പുതിയ എഫ്.എം സ്‌റ്റേഷന്‍ അനുവദിക്കണമെന്ന് കേന്ദ്ര ഗവണ്മെന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

 

ഇതിന്റെ ഫലമായി പുതിയ എഫ്.എം സ്‌റ്റേഷനായി പത്തനംതിട്ട തീരുമാനിക്കുകയാണ് ഉണ്ടായത്. കെട്ടിട പുനരുദ്ധാരണം പൂര്‍ത്തിയായി. എഫ്.എം ഫ്രീക്വന്‍സി അനുവദിച്ചു. ഇലട്രിക്കല്‍  ജോലികള്‍ പൂര്‍ത്തീകരിച്ച് വൈദ്യുതി കണക്ഷന്‍ ലഭിച്ചു. ആറോളം ജീവനക്കാരെ നിലനിര്‍ത്തി പുതിയ എഫ്.എം.സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും എം.പി അറിയിച്ചു.

error: Content is protected !!