പത്തനംതിട്ടയടക്കം കേരളത്തിലെ 50 സ്ഥലത്ത് എൻ ഐ എ റെയിഡ്

    Konnivartha. Com :പത്തനംതിട്ട ജില്ലയിൽ രണ്ട് സ്ഥലത്ത് ഉൾപ്പെടെ കേരളത്തിലെ 50 സ്ഥലത്ത് എൻ ഐ എയുടെ റെയിഡ് നടക്കുന്നു.   പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധം ഉള്ള സ്ഥലങ്ങളിൽ ആണ് പരിശോധന. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളെ തുടർന്ന് ആണ് റെയിഡ്.   ദേശീയ ജനറൽ സെക്രട്ടറിയെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട ടൗണിനു സമീപം ഉള്ള ജില്ലാ സെക്രട്ടറി  സാദിഖ് അഹമ്മദിന്റെ വീട്ടിലും  ജില്ലാ പ്രസിഡന്റിന്റെ അടൂരിലെ വീട്ടിലും പരിശോധന നടക്കുന്നു.   ആസ്സാം നിന്നുള്ള കേന്ദ്ര സേനയുടെ സുരക്ഷയോടെ ആണ് എൻ ഐ എ രാവിലെ മുതൽ പത്തനംതിട്ടയിൽ പരിശോധന നടത്തുന്നത്. ഇതിനു എതിരെ പല സ്ഥലത്തും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിക്കുന്നു കേരളത്തിൽ നിന്നും 13 നേതാക്കളെ എൻ ഐ എ…

Read More

ലഹരിമരുന്നിന്‍റെ വിപത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ യോദ്ധാവ് പദ്ധതിയുമായി     പോലീസ്

  konnivartha.com : സമൂഹത്തിന്‍റെ സർവ്വ മേഖലകളെയും പിടിമുറുക്കിയിരിക്കുന്ന ലഹരിമരുന്നുകളുടെ സ്വാധീനത്തിൻ നിന്നും യുവതലമുറ ഉൾപ്പെടെയുള്ളവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് രൂപീകരിച്ച പദ്ധതിയായയോദ്ധാവി ന്‍റെ ഭാഗമായി ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നുവരുന്നു. 9995966666 എന്ന യോദ്ധാവ് വാട്സാപ്പ് നമ്പരിലേക്ക് പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളുടെ ഉപയോഗം, വില്പന, കടത്ത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ കൈമാറാവുന്നതാണ്. സന്ദേശം ടെക്സ്റ്റ്‌ ആയോ, ശബ്ദമായോ, വീഡിയോ രൂപത്തിലോ, ചിത്രങ്ങളായോ അറിയിക്കാം. സന്ദേശം സ്വീകരിക്കുന്ന പോലീസുദ്യോഗസ്ഥർക്കുപോലും വിവരം പങ്കുവയ്ക്കുന്നയാളുടെ പേരോ മറ്റ് വിശദാoശങ്ങളോ അറിയാനാവില്ല എന്ന പ്രത്യേകത കൂടിയുണ്ട് ഈ പദ്ധതിയ്ക്ക്. ലഹരിമരുന്നുകൾക്കെതിരായ പോരാട്ടത്തിൽ പങ്കാളികളായി യോദ്ധാവിനെപ്പോലെ പോരാടാൻ ആളുകൾ മുന്നോട്ടുവരണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആന്റി നർകോട്ടിക് ക്ലബ്ബുകൾ രൂപീകരിച്ചു. സ്കൂളുകളിൽ…

Read More

സി ഐ ടി യു പത്തനംതിട്ട ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കോന്നിയിൽ നടക്കും

  konnivartha.com : സി ഐ ടി യു പത്തനംതിട്ട ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കോന്നിയിൽ നടക്കും.ശനിയാഴ്ച്ച രാവിലെ 9 മുതൽ കാട്ടാക്കട ശശി നഗറിൽ (കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയം) നടക്കുന്ന സമ്മേളനം സംസ്ഥാന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് കെ സി രാജഗോപാലൻ അധ്യക്ഷനാകും. സംസ്ഥാന നേതാക്കളായ കെ ജെ തോമസ്, എൻ പത്മലോചനൻ, കെ പി മേരി, അഡ്വ.പി സജി, എസ് ജയമോഹൻ എന്നിവർ പങ്കെടുക്കും. ജില്ലാ സെക്രട്ടറി പി ജെ അജയകുമാർ റിപ്പോർട്ടും ,ജില്ലാ ട്രഷറർ അഡ്വ.ആർ സനൽകുമാർ വരവ് ചിലവ് കണക്ക് അവതരിപ്പിക്കും. സംഘാടക സമിതി ചെയർമാൻ ശ്യാംലാൽ സ്വാഗതം പറയും. തുടർന്ന് ചർച്ച നടക്കും. ഞായറാഴ്ച്ച ചർച്ചയ്ക്കുള്ള മറുപടി, പ്രമേയങ്ങൾ, തെരെഞ്ഞെടുപ്പ് ,അഭിവാദ്യങ്ങൾ എന്നിവ…

Read More

കോന്നി അതുമ്പുംകുളം ഞള്ളൂർ :കാട്ടാന വിളയാടുന്ന കാര്‍ഷിക ഭൂമിക

    konnivartha.com : കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ അതുമ്പുംകുളം ഞള്ളൂർ മണ്ണിൽ വീട്ടിൽ മോഹനദാസിന്‍റെ പുരയിടത്തിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. വാഴയും തെങ്ങും മറ്റ് ഫല വൃക്ഷങ്ങളും നശിപ്പിച്ചു . ഈ മേഖലയില്‍ ഏറെ നാളായി കാട്ടാന ശല്യം വിതയ്ക്കുന്നു എങ്കിലും കാട്ടാനകളെ നാട്ടില്‍ നിന്നും തുരത്തുവാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല .   രാത്രി യാമങ്ങളില്‍ കാടിറങ്ങി വരുന്ന കാട്ടു കൊമ്പനാനകളുടെ കാര്‍ഷിക വിള നാശം മൂലം ജനം പൊറുതി മുട്ടി . സന്ധ്യ കഴിഞ്ഞാല്‍ പേടിയോടെ ആണ് ജനം കഴിയുന്നത്‌ . കാട്ടാനകളുടെ ചിന്നം വിളികള്‍ ആളുകളില്‍ ഭീതി ഉണര്‍ത്തുന്നു . വനം വകുപ്പ് എന്നൊരു വിഭാഗം ഇവിടെ ഉണ്ടോ . ഉണ്ടെങ്കില്‍ കാട്ടാനകളെ നാട്ടില്‍ നിന്നും തുരത്തുക .

Read More

പത്തനംതിട്ട ജില്ലയില്‍ ഏറ്റവും അധികം മഴ ലഭിച്ചത് നാരങ്ങാനത്ത്

ചുങ്കപ്പാറയില്‍ വെള്ളം കയറി ഉണ്ടായ നാശനഷ്ടം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്   konnivartha.com : കനത്ത മഴയെ തുടര്‍ന്ന് ചുങ്കപ്പാറയില്‍ വെള്ളം കയറി ഉണ്ടായ നാശനഷ്ടം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയും തുടര്‍നടപടികളും വിലയിരുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   തോടുകളും നീര്‍ച്ചാലുകളും നിറഞ്ഞു വീടുകളിലും, കടകളിലും വെള്ളം കയറുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പുഴകള്‍, വെള്ളക്കെട്ടുകള്‍, തോടുകള്‍ എന്നിവയില്‍ ആരും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഇറങ്ങരുത്. എല്ലാവരും ജാഗ്രത പുലര്‍ത്തണം. അപകട സാധ്യതാ മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ മാറി താമസിക്കണം. ഇലന്തൂരില്‍ റോഡിന്റെ വശം ഇടിഞ്ഞത് പൊതുമരാമത്ത് നിരത്തുവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. ഇതേപോലെ മറ്റെവിടെ എങ്കിലും റോഡ് അപകടാവസ്ഥയിലുണ്ടോയെന്നും പരിശോധിക്കണം. എല്ലാ വകുപ്പുകളും പ്രവര്‍ത്തന സജ്ജമായുണ്ട്. പോലീസ്,…

Read More

ഡോ. എം.എസ്. സുനിലിന്റെ 253 -മത് സ്നേഹഭവനം ബിന്ദുവിനും കുടുംബത്തിനും

  konnivartha.com  /പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 253 -മത് സ്നേഹഭവനം പത്തനംതിട്ട തോട്ടുപുറം ശിവാലയ ത്തിൽ ബിന്ദു ഓമനക്കുട്ടനും കുടുംബത്തിനുമായി ഷിക്കാഗോ എൽമാഷ് സിഎസ്ഐ ചർച്ചിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ ഉദ്ഘാടനവും താക്കോൽദാനവും സിഎസ്ഐ ചർച്ച് അംഗം പ്രദീപ് തോമസ് നിർവഹിച്ചു. വർഷങ്ങളായി ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത കുടിലിലായിരുന്നു ഓമനക്കുട്ടനും ഭാര്യ ബിന്ദുവും പ്ലസ് വൺ വിദ്യാർഥിനിയായ മകൾ അർച്ചനയും താമസിച്ചിരുന്നത്. മകളുടെ വിദ്യാഭ്യാസത്തിനും വീട്ടുചിലവിനുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായി വീട് പണിയാൻ യാതൊരു നിവൃത്തിയുമില്ലാതെ അപകടാവസ്ഥയിലുള്ള കുടിലിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറി യും സിറ്റൗട്ടുമടങ്ങിയ ഒരു വീട് നിർമ്മിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ സജി ജോൺ., പ്രോജക്ട്…

Read More

കോണ്‍ഗ്രസ് സേവാദള്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി ശ്യാം എസ് കോന്നിയെ നിയമിച്ചു

  konnivartha.com : കോണ്‍ഗ്രസ് സേവാദള്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി ശ്യാം എസ് കോന്നിയെ നിയമിച്ചതായി സംസ്ഥാന അധ്യക്ഷന്‍ രമേശന്‍ കറുവാന്‍ചേരി അറിയിച്ചു . കോന്നി മങ്ങാരം കല്ലുവിളയില്‍ ശ്യാം മുൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ,കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി സോഷ്യൽ മീഡിയ കോഡിനേറ്റർ ഇപ്പോൾ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിൽ ജില്ലാ റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ച് വരുന്നു   അടൂര്‍ പ്രകാശ് റവന്യൂ -ആരോഗ്യ മന്ത്രിയായിരുന്നപ്പോള്‍ അഡീഷണൽ പി.എയായിരുന്നു . സാംസ്കാരിക രാഷ്ട്രീയ രംഗത്ത്‌ വ്യക്തി മുദ്ര പതിപ്പിച്ച ശ്യാം എസ് കോന്നി ജില്ലയിലെ സേവാദള്ളിനെ നയിക്കാന്‍ പ്രാപ്തനാണ് .   ജനകീയ സമരങ്ങള്‍ ഏറ്റെടുത്തു മുന്‍ പന്തിയില്‍ നിന്ന് നയിച്ചിട്ടുണ്ട് . കോന്നി ടാഗോര്‍ ഗ്രാമീണ ക്ലബ് ,…

Read More

ശ്രേഷ്ഠ പബ്ലിക്കേഷൻ്റെ പത്തനംതിട്ടയിലെ സ്റ്റാളിൽ നിന്നും ആദ്യപുസ്തകം ഏറ്റുവാങ്ങി

  konnivartha.com : രമേശ് ചെന്നിത്തലയുടെ ഉടമസ്ഥതയിലുള്ള ശ്രേഷ്ഠ പബ്ലിക്കേഷൻ്റെ പത്തനംതിട്ടയിലെ സ്റ്റാളിൽ നിന്നും ആദ്യപുസ്തകം ആൻ്റോ ആൻ്റണി എംപിയിൽ നിന്നും കെ പി സി സി സെക്രട്ടറി എൻ ഷൈലാജ് ഏറ്റുവാങ്ങി . നഹാസ് പത്തനംതിട്ട, ജിബിൻ ചിറക്കടവിൽ,ഷാജി കുളനട, ദിലീപ് കുമാർ, ജിതിൻരാജ്, കാർത്തിക് മുരിങ്ങമംഗലം,വിൻസൻ ചിറക്കാല,ആശിഷ് പാലക്കാമണ്ണിൽ,റോജി പോൾ ഡാനിയൽ,അസ്ലം കെ അനൂപ്,ദേവകുമാർ എന്നിവർ പ്രസംഗിച്ചു

Read More

കോന്നിഅരുവാപ്പുലം നിവാസിനിയായ വീട്ടമ്മയെ കാണ്‍മാനില്ല

  konnivartha.com : കോന്നി അരുവാപ്പുലം വലിയ പുരയിടത്തില്‍ വീട്ടില്‍ സുലോചന (63)നെയാണ് ഇന്നലെ മുതല്‍ കാണ്‍മാനില്ല എന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത് . ചികിത്സയില്‍ ഉള്ള സഹോദരനെ കാണുവാന്‍ വേണ്ടി പത്തനംതിട്ട  ആശുപത്രിയില്‍ പോയിരുന്നു . കണ്ടു മടങ്ങിയ ശേഷം വീട്ടില്‍ എത്തിയില്ല .മക്കളുടെ പരാതിയില്‍ കോന്നി പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു  കണ്ടെത്തിയാല്‍ ഉടന്‍ ബന്ധപ്പെടുക : 9048658457,9946293172

Read More

പത്തനംതിട്ടയുടെ സ്വന്തം “കെ.കെ നായരുടെ” പേരില്‍ ഡോക്യൂമെൻ്ററി നിർമ്മിക്കുന്നു

konnivartha.com : സിനിമ പ്രേക്ഷക കൂട്ടായ്മ, കെ.കെ.നായർ ഫൗണ്ടേഷനുമായി ചേർന്ന് പത്തനംതിട്ടയുടെ സ്വന്തം കെ.കെ നായരുടെ ” The Legend of Pathanamthitta ” എന്ന പേരിൽ ഡോക്യൂമെൻ്ററി നിർമ്മിക്കുന്നു. ഡോക്യൂമെൻ്ററിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. റ്റി സക്കീർഹുസൈൻ,പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ് എം.ഡി പി.എസ് രാജേന്ദ്രപ്രസാദിന് നൽകി പ്രകാശനം ചെയ്തു. സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാനുംസംവിധായകനുമായ സലിം പി .ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് സജിത് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി.എ.ഗോകുലേന്ദ്രൻ, സുനിൽ മാമൻ കൊട്ടുപള്ളിൽ, കെ. അനിൽകുമാർ ,അഡ്വ. ദിനേശന്‍ നായര്‍ ,കെ.ജാസിംക്കുട്ടി, പി. സക്കീർശാന്തി, അഡ്വ. ഷബീർ അഹമ്മദ്, ശ്രീജിത് നായർ,ഷിറാസ് എം.കെ , സന്തോഷ് ശ്രീരാഗം , അഫ്സൽ എസ് , രജീല ആർ. രാജം, ഹരിശ്രീ, അജിത്കുമാർ പി.ആർ , റെനീസ്…

Read More