പത്തനംതിട്ടയില്‍ വീണ്ടും തട്ടിപ്പ് :സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ കോടികളുമായി മുങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം : ഉയര്‍ന്ന പലിശ മോഹിച്ച് ലക്ഷകണക്കിന് രൂപ നിക്ഷേപിച്ചവരുടെ കോടികളുമായി ഉടമ മുങ്ങിയതായി പരാതി . പത്തനംതിട്ടയില്‍ വീണ്ടും കോടികളുടെ നിക്ഷേപവുമായി ഒരു സ്വകാര്യ ധനകാര്യ സ്ഥാപനം കൂടി പൊളിഞ്ഞു . കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപക തട്ടിപ്പ് നടത്തിയ കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്‍റെ അലയൊലികള്‍ അടങ്ങും മുന്നേ ആണ് പത്തനംതിട്ട ഓമല്ലൂര്‍ കേന്ദ്രമായ തറയില്‍ ഫിനാന്‍സ് ഉടമ സ്ഥാപനം അടച്ചു പൂട്ടി മുങ്ങിയത് . ഓഫീസും 4 ശാഖകളും ഒരു മാസമായി തുറക്കുന്നില്ല .ബാങ്ക് ഉടമ സജി സാമും കുടുംബവും ഒളിവിലാണ് എന്നു പോലീസ് അന്വേഷണത്തില്‍ മനസ്സിലായി . അടൂര്‍ പോലീസിലും ജില്ലാ പോലീസിലും നിക്ഷേപകര്‍ പരാതി നല്‍കിയിട്ടുണ്ട് . നിക്ഷേപക…
Read More