konnivartha.com :ജില്ലാ ഭരണകൂടവും, ലീഡ് ബാങ്കും സംയുക്തമായി ബാങ്ക് വായ്പ കുടിശിക നിവാരണമേള ഇലന്തൂര്‍ ബ്ലോക്ക് ഓഫീസില്‍ നടന്നു. ആദ്യ ദിവസം നടന്ന ടി റിക്കവറി മേളയില്‍ 62 കേസുകള്‍ പരിഗണിച്ചു. അതില്‍ 44 കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തീര്‍പ്പ് കല്‍പ്പിച്ചു. ടി മേളയില്‍ വിവിധ ബാങ്കുകള്‍ പലിശയും, പിഴപലിശയും ഉള്‍പ്പെടെ കുടിശ്ശിക തുകയില്‍ വന്‍ ഇളവുകള്‍ നല്‍കുകയുണ്ടായി. കോഴഞ്ചേരി താലൂക്കില്‍ മാത്രം 1,33,90,837 രൂപ കുടിശ്ശിക ഉണ്ടായിരുന്നത് പരമാവധി ഇളവുകളോടെ 58,24,500 രൂപയ്ക്ക് തീര്‍പ്പ് കല്‍പ്പിച്ചിട്ടുള്ളതാണ്. കുടിശ്ശിക തുകയില്‍ ഏകദേശം 60%ത്തോളം ഇളവുകള്‍ നല്‍കിയാണ് കേസുകള്‍ തീര്‍പ്പാക്കിയിട്ടുള്ളതിനാല്‍ മെയ് 24ന് കോന്നി ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന കോന്നി താലൂക്ക് ബാങ്ക് മേളയിലും പങ്കെടുത്ത് പരമാവധി ഇളവുകള്‍ നേടി കുടിശികകള്‍ തീര്‍പ്പാക്കണമെന്ന് പത്തനംതിട്ട ആര്‍. ആര്‍ തഹസില്‍ദാര്‍ അറിയിച്ചു.
Read More