അഡ്മിഷന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജിഡിഎ) കോഴ്‌സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. 300 മണിക്കൂര്‍ ആണ് കോഴ്‌സിന്റെ കാലാവധി. ദേശീയ തലത്തില്‍ എന്‍എസ്‌ക്യുഎഫ് അംഗീകാരമുള്ള ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അവസരം ലഭിക്കും. കുറഞ്ഞ യോഗ്യത പത്താം ക്ലാസ് പാസായവര്‍. തിരുവല്ല അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വച്ചാണ് കോഴ്‌സ് നടത്തുക. 30 സീറ്റാണ് ഒരു ബാച്ചില്‍ ഉണ്ടാവുക. രജിസ്റ്റര്‍ ചെയ്യാനായി ലിങ്ക് ക്ലിക് ചെയ്യുക: https://asapmis.asapkerala.gov.in/Forms/Student/Common/3/25. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിനു മുന്‍പ് ഫോണില്‍ അറിയിക്കണം. ഫോണ്‍: 8592086090, 9495999668. ഇമെയില്‍: [email protected]. പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ അഡ്മിഷന്‍ എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളില്‍ മെറിറ്റിലും റിസര്‍വേഷനിലും പ്രവേശനം നേടിയ…
Read More