പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ്; ഒളിവിൽ പോയ ഉടമയെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്‌ ഇറക്കും

  പത്തനംതിട്ട ഓമല്ലൂര്‍ കേന്ദ്രമാക്കിയുള്ള തറയിൽ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ ഒളിവിൽ പോയ സ്ഥാപന ഉടമ സജി സാമിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്‌ ഇറക്കും . .സ്ഥാപന ഉടമ സജി സാമിനായി പോലീസ് തിരച്ചിൽ വ്യാപകമാക്കി.നിക്ഷേപകരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു . കേസന്വേഷണം ജില്ലാ പൊലീസ് മേധാവി നിശാന്തിനിയുടെ നേതൃത്വത്തിലാണ് നടക്കുന്നത് . കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് പോലെതന്നെ തറയില്‍ ഉടമയും തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി കൊടുത്ത നിക്ഷേപകര്‍ പറയുന്നു . 7 കോടി രൂപ വരെ നിക്ഷേപിച്ചവര്‍ പരാതി നല്‍കിയിട്ടില്ല .   പത്തനംതിട്ട ഓമല്ലൂരിലെ തറയിൽ ഫിനാൻസ് നിക്ഷേപക പണം തിരികെ നൽകുന്നില്ലെന്ന പരാതിയുമായി നിക്ഷേപകരാണ് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം പ്രവർത്തന പരിചയമുള്ള സ്ഥാപനമാണ് തറയിൽ ഫിനാൻസ്. നൂറുകണക്കിന് ആളുകൾ 70 കോടിയോളം രൂപ…

Read More