പത്തനംതിട്ട ഇലന്തൂരെ വൈദ്യന്‍റെ വീട്ടില്‍ നടന്ന ഇരട്ട നരബലി: ഷാഫി മുഖ്യ സൂത്രധാരന്‍

  konnivartha.com : പെരുമ്പാവൂര്‍ സ്വദേശി ഷാഫി(ഷിഹാബ്) പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ദഗവല്‍സിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ട് സ്ത്രീകളെ നരബലി നല്‍കിയ കേസില്‍ പോലീസ് പിടിയിലുള്ളത് . കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പ്രത്യേകമായി അന്വേഷിച്ചു വരുന്നു . കുടുംബത്തിന്റെ ഐശ്വര്യത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടിയായിരുന്നു രണ്ട് സ്ത്രീകളെയും പ്രതികള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്.സംസ്ഥാനത്ത് കാണാതായ ആളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരുന്നു . പാരമ്പര്യ വൈദ്യനും തിരുമ്മല്‍ വിദഗ്ധനുമായ ഭഗവല്‍സിങ് ഇങ്ങനെയൊരു കൃത്യം ചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നതോടെ നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സെപ്റ്റംബര്‍ 26-നാണ് കടവന്ത്രയിലെ ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. സെപ്റ്റംബര്‍ 27-ന് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി.പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്മത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി തിരുവല്ലയിലാണെന്ന് കണ്ടെത്തി.പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഷാഫിയും ഭഗവല്‍സിങ്ങും ഇയാളുടെ ഭാര്യയും…

Read More