പത്തനംതിട്ട ജില്ല : ഇന്നത്തെ അറിയിപ്പുകള്‍ ( 07/09/2024 )

താത്ക്കാലിക നിയമനം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കല്‍ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പട്ടികജാതി വിഭാഗത്തിലുള്ള നഴ്സിംഗ് (ബിഎസ്‌സി നേഴ്സിംഗ്/ജിഎന്‍എം/പാരാമെഡിക്കല്‍) യോഗ്യതയുളളവരെയാണ് നിയമിക്കുന്നത്.   പ്രായപരിധി  21-35. വിദ്യാഭ്യാസ യോഗ്യത : നഴ്സിംഗ് അപ്രന്റീസ് – ബി എസ് സി /ജനറല്‍ നേഴ്‌സിംഗ്; പാരാമെഡിക്കല്‍ അപ്രന്റീസ് – ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍   അംഗീകരിച്ച ബന്ധപ്പെട്ട കോഴ്സുകള്‍ പാസായിരിക്കണം. നിയമന കാലാവധി – രണ്ടുവര്‍ഷം. ജാതി – വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 13. ഫോണ്‍ – 04682322712. ഐടിഐ പ്രവേശനം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ഒഴിവുളള സീറ്റുകളിലേക്ക് ഓഫ്ലൈനായി അപേക്ഷ ക്ഷണിച്ചു. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, റ്റി.സി, ഫീസ് എന്നിവയുമായി രക്ഷകര്‍ത്താവിനോടൊപ്പം സെപ്റ്റംബര്‍…

Read More