പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 26/07/2023)

സ്വാതന്ത്ര്യസമര സേനാനികളെയും കുടുംബാംഗങ്ങളെയും ആദരിക്കുന്നു ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയെയും മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യമാരായ അഞ്ച് പേരേയുമാണ് ആദരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനി കോഴഞ്ചേരി ഈസ്റ്റ് ശ്യാം നിവാസില്‍ പി.സി. പൊന്നമ്മയെ(94) ഓഗസ്റ്റ് ഒന്നിന് രാവിലെ 11ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആദരിക്കും. ജൂലൈ 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് സ്വാതന്ത്ര്യസമര സേനാനി അടൂര്‍ പള്ളിക്കല്‍ ആനയടി പുതുവ വീട്ടില്‍ കരുണാകരന്‍ പിള്ളയുടെ ഭാര്യ എസ്. പ്രസന്നയെ(68) അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ എ. തുളസീധരന്‍പിള്ള ആദരിക്കും. 27ന് ഉച്ചകഴിഞ്ഞ് 2.30ന് സ്വാതന്ത്ര്യസമര സേനാനി തിരുവല്ല പാലിയേക്കര പടിഞ്ഞാറേ കൊട്ടാരത്തില്‍ ഇ. കേരള വര്‍മ്മ രാജയുടെ ഭാര്യ…

Read More