പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 24/02/2022 )

കോമളം താത്ക്കാലിക പാലത്തിനുള്ള രൂപകല്‍പന ഒരാഴ്ചക്കകം; പൊതുമരാമത്ത് വകുപ്പ് മന്ത്രി കോമളത്ത് തത്ക്കാലിക പാലത്തിനുള്ള രൂപകല്പന ഒരാഴ്ചക്കകം തയ്യാറാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. മാത്യു ടി തോമസ് എംഎല്‍എ നിയമസഭയില്‍ ഇതു സംബന്ധിച്ച് അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.     കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലത്തിന് പകരമായി പുതിയ പാലം പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ അതിലൂടെ താത്ക്കാലിക പാലം വേണമെന്ന് എംഎല്‍എ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പാലങ്ങള്‍ വിഭാഗം ചീഫ് എഞ്ചിനിയറോടും രൂപകല്പന വിഭാഗം ചീഫ് എന്‍ജിനിറോടും സംയുക്ത പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചു.ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ കടന്നുപോകുന്ന തരത്തില്‍ സ്റ്റീല്‍ സ്ട്രക്ചര്‍ മാതൃകയില്‍ സിംഗിള്‍ വേ ട്രാഫിക്കിനുള്ള താത്ക്കാലിക…

Read More