സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ;ജില്ലാതല സമ്മേളനവും ഡിജിറ്റല്‍ ഹോം സര്‍വേയും ഉദ്ഘാടനം പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല സമ്മേളനത്തിന്റേയും പട്ടികജാതി കുടംബങ്ങളുടെ ഡിജിറ്റല്‍ ഹോം സര്‍വേയുടേയും ഉദ്ഘാടനം (4) രാവിലെ ഒന്‍പതിന് പറക്കോട് ബ്ലോക്ക് പഞ്ചായത്തു ഹാളില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്.തുളസീധരന്‍പിളള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി വിശിഷ്ടാതിഥിയാകും.ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഐക്യദാര്‍ഢ്യ സന്ദേശം നല്‍കും.അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് പ്രതിഭകളെ ആദരിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സംസ്ഥാന-ജില്ലാ പട്ടികജാതി ഉപദേശകസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ബോധവല്കരണ സെമിനാറുകളും കലാപരിപാടികളും നടക്കും. കിസിമം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം…
Read More