സീറ്റൊഴിവ് ചെങ്ങന്നൂര്‍ ഗവണ്മെന്റ് ഐ.ടി.ഐയില്‍ ആരംഭിച്ച മൂന്നു മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ് സര്‍വേയിംഗ് എന്ന ഹ്രസ്വകാല കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത. കോഴ്സ് ഫീസ് – 10,000 രൂപ. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി ഐ ടി ഐ യില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0479 2452210, 2953150 , 9446079191. …
Read Moreടാഗ്: Pathanamthitta District Notifications
പത്തനംതിട്ട ജില്ലാ അറിയിപ്പുകള്
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി ആറിന് രാവിലെ 10 ന് കോളേജില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 9496231647. റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുതുക്കി പത്തനംതിട്ട ജില്ലയിലെ റേഷന്‍ കടകളുടെ ഫെബ്രുവരി മാസത്തെ പ്രവര്‍ത്തനസമയം പുതുക്കി നിശ്ചയിച്ചു. ഫെബ്രുവരി ആറു മുതല്‍ 11 വരെയും ഫെബ്രുവരി 20 മുതല്‍ 25 വരെയും രാവിലെ എട്ടു മുതല്‍ ഒന്നു വരെയാണ് പ്രവര്‍ത്തനസമയം. ഫെബ്രുവരി ഒന്നു മുതല്‍ നാല് വരെയും ഫെബ്രുവരി 13 മുതല്‍ 17 വരെയും ഫെബ്രുവരി 27, 28 ദിവസങ്ങളിലും ഉച്ചയ്ക്ക് രണ്ടു മുതല്‍ ഏഴുവരെയുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത്. ടെന്‍ഡര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിവിധ…
Read Moreപത്തനംതിട്ട ജില്ല: അറിയിപ്പുകള്
ഭവന നിര്‍മാണത്തിനുള്ള ആനുകൂല്യം നല്കി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അഗതിരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട മൂന്ന് ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണ ആനുകൂല്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്സന് വിളവിനാല്‍ നല്കി. ഭവന നിര്‍മാണത്തിന്റെ അഡ്വാന്‍സ് തുകയായ 40000 രൂപയുടെ ചെക്ക് ഗുണഭോക്താക്കള്‍ക്ക് കൈമാറി. രണ്ട് ക്യാന്‍സര്‍ രോഗബാധിതര്‍ക്ക് സ്നേഹനിധിയില്‍ ഉള്‍പ്പെടുത്തി 10000 രൂപ വീതം ചികിത്സാ സഹായവും നല്കി. സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.എന്‍ അമ്പിളിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി തോമസ്, വാര്‍ഡ് അംഗങ്ങളായ സുജാത ടീച്ചര്‍, അന്നമ്മ, മിനി വര്‍ഗീസ്, റിജു കോശി, എന്‍.മിഥുന്, സിഡിഎസ് മെമ്പര്‍ സെക്രട്ടറി പ്രമോജ് കുമാര്‍,സിഡി എസ്, എഡിഎസ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സാക്ഷ്യപത്രം ഹാജരാക്കണം പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ/അവിവാഹിതപെന്‍ഷന്‍ വാങ്ങുന്ന ജനുവരി…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്
നവകേരളം കര്‍മ പദ്ധതി 2: പരിശീലനം തുടങ്ങി നവകേരളം കര്‍മ പദ്ധതി 2 ഇന്റേണ്‍ഷിപ്പ് ട്രെയിനിമാരുടെയും യങ് പ്രൊഫഷനലുകളുടെയും നാലു ദിവസത്തെ പരിശീലന പരിപാടിക്ക് തിരുവനന്തപുരം കരകുളം ഗ്രാമീണ പഠനകേന്ദ്രത്തില്‍ തുടക്കമായി. കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള സമൂഹം നവകേരള സൃഷ്ടിയുടെ പാതയില്‍ മുന്നേറുന്ന ഈ ഘട്ടത്തില്‍ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ യുവതലമുറക്ക് ശ്രദ്ധേയമായ പങ്കുവഹിക്കാനാകുമെന്ന് ഡോ.ജോയ് ഇളമണ്‍ പറഞ്ഞു. നവകേരളം കര്‍മപദ്ധതി 2 മാര്‍ഗരേഖയെ അടിസ്ഥാനമാക്കി നടക്കുന്ന പരിശീലന പരിപാടിയില്‍ 14 ജില്ലകളില്‍ നിന്നുമുള്ള ഇന്റേണ്‍ഷിപ്പ് ട്രെയിനിമാര്‍ പങ്കെടുക്കുന്നു. ഹരിതകേരളം മിഷന്, ലൈഫ്, ആര്‍ദ്രം, വിദ്യാകിരണം തുടങ്ങി വികസന മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം പരിസ്ഥിതി പുനസ്ഥാപനം, ജലസംരക്ഷണം, മാലിന്യസംസ്കരണം, നീര്‍ച്ചാലുകളുടെ പുനരുജ്ജീവനവും അനുബന്ധ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളും തുടങ്ങിയവ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. നവകേരളം…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്
കമ്മ്യൂണല്‍ ഹാര്‍മണി യോഗം ജില്ലാതല കമ്മ്യൂണല്‍ ഹാര്‍മണി യോഗം ഈ മാസം 12 ന് രാവിലെ 11.30 ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേരും. പരുമല പെരുനാള്: ആലോചനയോഗം 10 ന് പരുമലപള്ളി പെരുനാളിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും വകുപ്പ് തല ഉദ്യോഗസ്ഥരുടെയും ആലോചനയോഗം ഈ മാസം 10 ന് വൈകിട്ട് നാലിന് സെമിനാരി ഹാളില്‍ ചേരും. എം.സി.എ സ്പോട്ട് അഡ്മിഷന് ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെങ്ങന്നൂര്‍, ചേര്‍ത്തല, പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് എം.സി.എ കോഴ്സ് പ്രവേശനത്തിനായി ജനറല്‍/റിസര്‍വേഷന്‍ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടക്കുന്നു. ഡിഗ്രി തലത്തിലോ, പ്ലസ്ടു തലത്തിലോ മാത്തമാറ്റിക്സ് പഠിക്കുകയും ഡിഗ്രിക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്കെങ്കിലും ലഭിക്കുകയും (റിസര്‍വേഷന്‍ സീറ്റ്- 45ശതമാനം) ചെയ്തവര്‍ക്ക് അപേക്ഷിക്കാം. എല്‍ബിഎസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും പങ്കെടുക്കാം. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യത…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്
പട്ടയ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് സ്പെഷല്‍ ടീമിനെ നിയോഗിക്കും റാന്നിയിലെ പട്ടയ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് സ്പെഷ്യല്‍ ടീമിനെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന് ഉറപ്പുനല്‍കിയതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നിയിലെ പട്ടയ വിഷയങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ എംഎല്‍എ അവതരിപ്പിച്ച അടിയന്തിര ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പട്ടയപ്രശ്നം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന ഒരു നിയോജക മണ്ഡലമാണ് റാന്നി. റാന്നിയുടെ വിവിധ ഭാഗങ്ങളിലായി ആറായിരത്തിലധികം പട്ടയങ്ങളാണ് ലഭിക്കാനുള്ളത്. ഗ്രോ മോര് ഫുഡ് പദ്ധതി പ്രകാരം 1971നു മുമ്പ് ഭൂമിയില്‍ താമസിച്ച് കൃഷി ആരംഭിച്ചവര്‍, വലിയ തോട്ടങ്ങള്‍ ചില്ലറയായി വാങ്ങിയവര്‍, ആദിവാസികള്‍ക്ക് ലഭിച്ച ഭൂമികള്‍, വനമേഖലയോട് ചേര്‍ന്നുള്ള ഭൂമികള്‍ ഉള്‍പ്പെടെ ഇതില്‍ പെടും. ഇവയില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്ക് വിധേയമായി പട്ടയം അനുവദിക്കാവുന്നത്, ഇതര വകുപ്പുകളുടെ അനുമതിക്ക് വിധേയമായി പട്ടയം അനുവദിക്കാവുന്നത്, റവന്യൂ…
Read More