യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചു സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ 2021 നവംബർ 30 ലെ 11/2021 നമ്പർ വിജ്ഞാന പ്രകാരം 115 സംഘം/ബാങ്കുകളിലായി 301 ഒഴിവുകളിലേക്ക് 2022 ജൂലൈ 23നു ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലേക്ക് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.csebkerala.org. ജില്ലാതല ശിശുദിനാഘോഷം 14ന് പത്തനംതിട്ടയില്‍ ജില്ലാതല ശിശുദിനാഘോഷം ‘വര്‍ണോത്സവം 2022’ നവംബര്‍ 14 ന് വിപുലമായ പരിപാടികളോടെ പത്തനംതിട്ടയില്‍ നടക്കും. ജില്ലാ ശിശുക്ഷേമ സമിതിയുടെയും ജില്ലയിലെ വിദ്യാലയങ്ങളുടെയും, എന്‍സിസി, സ്‌കൗട്ട്, കുടുംബശ്രീ, നെഹ്‌റു യുവ കേന്ദ്ര, എസ്പിസി കേഡറ്റുമാര്‍ എന്നിവരുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. രാവിലെ എട്ടിന് കളക്ടറേറ്റില്‍ നിന്നും ആരംഭിക്കുന്ന ശിശുദിന ഘോഷയാത്ര പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ പതാക ഉയര്‍ത്തും. വര്‍ണശബളമായ…
Read More