കോന്നി ഗവ.മെഡിക്കൽ കോളേജിലേക്ക് എം എൽ എ ഫണ്ടിൽ നിന്നും 24.5 ലക്ഷം രൂപ വകയിരുത്തി ബസ്സ്‌ അനുവദിച്ചു

 

konnivartha.com : കോന്നി ഗവ.മെഡിക്കൽ കോളേജിലേക്ക് എം എൽ എ ഫണ്ടിൽ നിന്നും 24.5 ലക്ഷം രൂപ വകയിരുത്തി അനുവദിച്ച കോളേജ് ബസ് ഉച്ചക്ക് 3 മണിക്ക് (21-02-2023) കോന്നി ഗവൺമെന്റ് മെഡിക്കൽ കോളജിന് സമർപ്പിക്കുമെന്ന് അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.

2022-23 വർഷത്തെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നാണ് തുക വിനിയോഗിച്ചാണ് കോന്നി മെഡിക്കൽ കോളേജിന് ബസ് അനുവദിച്ചത്.100 കുട്ടികൾക്കാണ് ആദ്യ ബാച്ചായി ഈ അധ്യയന വർഷം കോന്നി മെഡിക്കൽ കോളേജിൽ എംബിബിഎസ്സിന് പ്രവേശനം ലഭിച്ചത്.