ഗതാഗത നിയന്ത്രണം കണ്ണങ്കര വലഞ്ചൂഴി റോഡില്‍ റോഡ് പണി നടക്കുന്നതിനാല്‍ (ആഗസ്റ്റ് 4 മുതല്‍ ) ഈ റോഡില്‍കൂടിയുളള ഗതാഗതത്തിന് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളതായി പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. അപേക്ഷ ക്ഷണിച്ചു റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്,റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന സഹായി കേന്ദ്രത്തിലേക്ക് സമീപവാസികളായ 21 നും 35 നും മദ്ധ്യേ പ്രായമുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം,ഇംഗ്ലീഷ് ടൈപ്പിംഗില്‍ പ്രാവീണ്യവുമുള്ളതും ഡിസിഎ/ഡിടിപി (ഗവ.അംഗീകൃത സ്ഥാപനത്തില്‍നിന്നും) ഐടിഐ/ പോളി ടെക്നിക് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളില്‍ നിന്നും ഐ. ടി അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15000 രൂപ ഓണറേറിയം നല്‍കും. നിയമന കാലാവധി2024 മാര്‍ച്ച് 31 വരെ.താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ,ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത,…
Read More