പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 18/07/2024 )

സൗജന്യപരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ  ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി  പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം  തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:0468 2270243 വിദ്യാധനം ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം ബിപിഎല്‍ വിഭാഗത്തില്‍പെട്ട വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയായ വിദ്യാധനം എ കാറ്റഗറി 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് ഓണ്‍ലൈന്‍ വെബ്സൈറ്റ് മുഖേന അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 15 വരെ. വെബ്സൈറ്റ് : www.schemes.wcd.kerala.gov.in ഫോണ്‍. 0468  2966649.   ഗുണഭോക്തൃ ഫോറം വിതരണം ചെയ്യും വടശ്ശേരിക്കര  ഗ്രാമപഞ്ചായത്തിലെ   2024-25  വാര്‍ഷിക പദ്ധതി വ്യക്തിഗത ഗുണഭോക്തൃ ഫോറം ജൂലൈ 19 മുതല്‍ വിതരണം ചെയ്യും. ഗ്രാമപഞ്ചായത്ത് ഓഫീസ്, ഘടകസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും  ഫോറം…

Read More