മഞ്ഞാടി കലുങ്ക് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണം: മാത്യു ടി തോമസ് എംഎല്‍എ ടി കെ റോഡിലെ മഞ്ഞാടി കലുങ്ക് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി കെ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗത പ്രശ്‌നം രൂക്ഷമായതിനാല്‍ പോലിസും പൊതുമരാമത്ത് വകുപ്പും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. ഉപദേശിക്കടവ് പാലം അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കും. റോഡിന് വീതി കൂട്ടാന്‍ വസ്തു നല്‍കുന്നവര്‍ക്ക് സംരക്ഷണ ഭിത്തി ഉള്‍പ്പെടെ നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തൈക്കാവ് പ്രദേശം ഉള്‍പ്പെടെ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. പള്ളിക്കല്‍ പ്രദേശത്തെ പൊതുഗതാഗത പ്രശ്‌നം പരിഹരിക്കാനുള്ള നടപടി ഊര്‍ജിതമാക്കണമെന്ന് ആന്റോ ആന്‍ണി…
Read More