വിദേശത്ത് രണ്ടു വര്ഷത്തിലധികം ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയവരുടെ പുനരധിവാസത്തിനായി നോര്ക്ക-റൂട്സ് ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതി (NDPREM) യില് രജിസ്റ്റര് ചെയ്തവര്ക്ക് ജൂണ് മാസത്തെ പരിശീലനപരിപാടി തയാറായി. തിരുവനന്തപുരം ജില്ലയില് 24 ന് തൈക്കാട് സെന്റര് ഫോര് മാനേജ്മെന്റ് ഡെവലപ്മെന്റിലും കൊല്ലത്ത് 21 ന് ജില്ലാ പഞ്ചായത്ത് ഹാളിലും പത്തനംതിട്ടയില് 30 ന് കളക്ടറേറ്റ് കോണ്ഫറന്സ് ഹാളിലും ആലപ്പുഴയില് 22 ന് കളക്ടറേറ്റിലെ സമ്പാദ്യ ഭവനിലും കോട്ടയം, ഇടുക്കി ജില്ലകളുടേത് 26 ന് കോട്ടയം കളക്ടറേറ്റ് കോണ്ഫറന്സ് ഹാളിലും എറണാകുളത്ത് 24 ന് സര്ക്കാര് ഗസ്റ്റ് ഹൗസിലും തൃശൂരില് 21 ന് രാമനിലയത്തിലും പാലക്കാട്ട് 27 ന് കളക്ടറേറ്റ് കോണ്ഫറന്സ് ഹാളിലും മലപ്പുറത്ത് 22 ന് കെമിസ്റ്റ് ഭവനിലും കോഴിക്കോട്, വയനാട് ജില്ലകളിലേത് 19 ന് ന്യൂ നളന്ദ ഓഡിറ്റോറിയത്തിലും കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലേത് 20 ന് കണ്ണൂര് താവക്കര യാത്രി നിവാസിലും ആയിരിക്കും നടക്കുക. പുനരധിവാസ പദ്ധതിയില് ജൂണ് 15 വരെ രജിസ്റ്റര് ചെയ്തവര്ക്ക് പരിശീലനത്തില് പങ്കെടുക്കാം. വിവരങ്ങള് 1800 425 3939 (ടോള് ഫ്രീ).
Related posts
-
സ്കോഡയുടെ വില്പന 5 ലക്ഷം കവിഞ്ഞു
Spread the love konnivartha.com; സ്കോഡ ഇന്ത്യ പ്രവര്ത്തനം ആരംഭിച്ചത് മുതല് ഇതുവരെ വിറ്റ വാഹനങ്ങളുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു.... -
അഷ്ടമുടി കായലിലെ പൂവൻ കക്ക ഉൽപാദനത്തിൽ വർധനവ്
Spread the love konnivartha.com; അഷ്ടമുടി കായലിലെ പൂവൻ കക്ക സമ്പത്ത് വർധിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ശ്രമങ്ങൾ... -
Meesho Limited’s Initial Public Offering to open on Wednesday, December 3, 2025
Spread the love konnivartha.com; Meesho Limited (the “Company”) proposes to open the initial public offering (“Offer”)...
