ക്വട്ടേഷന് ജില്ലാ ഇന്ഫര്മേഷന് ഓഫീസിന്റെ ആഭിമുഖ്യത്തില് നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലും കോളനികളിലും വികസന – ക്ഷേമ വീഡിയോ ചിത്രങ്ങള് ശബ്ദ സംവിധാനമുള്ള എല്ഇഡി വോള് വാഹനം ഉപയോഗിച്ച് പ്രദര്ശിപ്പിക്കുന്നതിന് ഈ രംഗത്ത് മികവ് തെളിയിച്ചവരില് നിന്നും ക്വട്ടേഷന് ക്ഷണിച്ചു. അഞ്ചു ദിവസത്തെ പ്രദര്ശനത്തിനുള്ള തുക വ്യക്തമാക്കി ഒക്ടോബര് 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് അകം പത്തനംതിട്ട കളക്ടറേറ്റില് പ്രവര്ത്തിക്കുന്ന ജില്ലാ ഇന്ഫര്മേഷന് ഓഫീസില് ക്വട്ടേഷന് നല്കണം. കൂടുതല് വിവരങ്ങള്ക്ക് ജില്ലാ ഇന്ഫര്മേഷന് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്: 0468-2222657. ദര്ഘാസ് ശബരിമല തീര്ത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമല പാതകളിലെ തെരുവ് വിളക്കുകള് പ്രവര്ത്തനക്ഷമമാക്കുന്നതിന് അംഗികൃത വയര്മാന് ലൈസന്സുള്ളവരില് നിന്നും റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ദര്ഘാസ് ക്ഷണിച്ചു. ദര്ഘാസുകള് നവംബര് നാലിന് 11 ന്…
Read More