പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 28/11/2022 )

നിലയ്ക്കല്‍ വിമുക്തി പവലിയന്‍ ഉദ്ഘാടനവും ഫുട്ബോള്‍ ഷൂട്ട് ഔട്ടും    ലഹരിമുക്ത  നവകേരളം സാക്ഷാത്കരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന നോ റ്റു ഡ്രഗ്സ് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് നിലയ്ക്കല്‍ കെഎസ്ആര്‍റ്റിസി ബസ് സ്റ്റാന്‍ഡിന് സമീപത്തായി പത്തനംതിട്ട എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പവലിയനും ലഹരിക്കെതിരെ ഒരു ഗോള്‍ എന്ന ലക്ഷ്യത്തോടെ ഫുട്ബോള്‍ ഷൂട്ട് ഔട്ടും സംഘടിപ്പിക്കും.   വിമുക്തി പവലിയന്‍ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ (29) രാവിലെ ഒന്‍പതിന് നിര്‍വഹിക്കും. ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യാതിഥിയായുളള ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്…

Read More