പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം നടന്നു

പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം നടന്നു പേരൂര്‍ക്കുളം, വള്ളിക്കോട്, മലയാലപ്പുഴ, പ്രമാടം ഗവ.എല്‍ പി സ്‌കൂളുകളുടെ കെട്ടിടങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് യോഗം വിളിക്കും   konnivartha.com : എലിപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരെ ജില്ലയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിക്കണം. ജാഗ്രത കൈവെടിയരുതെന്നും മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ കോവിഡിന് ശേഷം സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്ന സമയമായതുകൊണ്ട് സ്‌കൂളുകളുടെ പരിസരങ്ങള്‍ വൃത്തിയാക്കി ഇഴജന്തുക്കള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണം. സ്‌കൂള്‍ ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. സ്‌കൂളും പരിസരവും പരിശോധിച്ച് ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാകാര്യങ്ങളും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ആറന്മുള…

Read More