കോന്നി വാര്ത്ത ഡോട്ട് കോം : സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ പത്തനംതിട്ട ജില്ലയിലെ പുനര്ജനി സുരക്ഷ പദ്ധതിയില് കൗണ്സിലര് ഒഴിവിലേക്ക് അപേക്ഷകള് ക്ഷണിച്ചു. യോഗ്യത: എംഎസ്ഡബ്ല്യൂ/ എംഎസ്സി സൈക്കോളജി. ശമ്പളം 12000, ടിഎ 900. പ്രവര്ത്തി പരിചയം അഭികാമ്യം. ഈ മാസം 24 ന് വൈകുന്നേരം മൂന്നിന് മുന്പായി ബയോഡേറ്റ, സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പ് എന്നിവ സഹിതം പ്രൊജക്ട് ഡയറക്ടര്, പുനര്ജനി സുരക്ഷാ പ്രൊജക്ട്, സന്തോഷ് സൗണ്ട് സിസ്റ്റത്തിന് എതിര്വശം, ആനപ്പാറ പിഒ, പിന്: 689645 എന്ന വിലാസത്തില് അയയ്ക്കുക. ബന്ധപ്പെടേണ്ട നമ്പര്: 0468 2325294, 9747449865. ഇമെയില്: [email protected]
Read Moreടാഗ്: pathanamthitta district
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം എല്ലാവരും ഉള്ക്കൊള്ളണം : ജില്ലാ കലക്ടര്
സര്ക്കാര് ഏറെ പ്രതീക്ഷയോടെ നടപ്പാക്കുന്ന വികസന മിഷനുകളില് വരുംതലമുറയുടെ വളര്ച്ചയ്ക്ക് ഏറെ പ്രാധാന്യമര്ഹിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം ഉള്ക്കൊള്ളാന് അധ്യാപകര്ക്കും രക്ഷിതാക്കള്ക്കും വിദ്യാര്ഥികള്ക്കും കഴിയണമെന്ന് ജില്ലാ കളക്ടര് ആര്.ഗിരിജ പറഞ്ഞു. പ്രകൃതി സംരക്ഷണത്തില് വിദ്യാര്ഥികളെ ബോധവാന്മാരാക്കുന്നതിന് വിദ്യാര്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയിട്ടുള്ള സന്ദേശം പത്തനംതിട്ട തൈക്കാവ് ഗവ. ഹയര് സെക്കന്ഡറി സ്കൂളില് വായിക്കുകയായിരുന്നു കളക്ടര്. പ്രകൃതി സംരക്ഷണം പാഠ്യപദ്ധതിയുടെ ഭാഗമാകേണ്ടത് അത്യാവശ്യമാണെന്നും വരുംതലമുറയ്ക്കുവേണ്ടി പ്രകൃതിയെയും അമൂല്യമായ പ്രകൃതി വിഭവങ്ങളെയും കാത്തുസൂക്ഷിക്കേണ്ട ആവശ്യകത വിദ്യാര്ഥികളുടെ മനസിലേക്ക് എത്തിക്കണമെന്നും കളക്ടര് പറഞ്ഞു. കാടും മലയും കടലുമൊക്കെ ചേര്ന്ന പ്രകൃതിരമണീയമായ കേരളത്തിന്റെ തനതു സൗന്ദര്യം സംരക്ഷിക്കുന്നതിനും മാലിന്യങ്ങള് വലിച്ചെറിയാതിരിക്കുന്നതിനുള്ള ബോധം കുട്ടികളില് ഉണ്ടാക്കുന്നതിനുമുള്ള അറിവുകളാണ് സന്ദേശത്തിലൂടെ മുഖ്യമന്ത്രി നല്കിയിട്ടുള്ളതെന്ന് കളക്ടര് പറഞ്ഞു. നമുക്ക് വേണ്ട പച്ചക്കറികള് നാം തന്നെ വിളയിക്കുക, ജൈവ വളത്തിന്റെ ഉപയോഗം ശീലമാക്കുക,…
Read Moreആഫ്രിക്കന് ഒച്ചുകള് തലപൊക്കി: മസ്തിഷ്ക ജ്വരം ഉണ്ടാകാന് സാധ്യത
എഡിറ്റോറിയല് വീണ്ടും പെരുമഴക്കാലം .മണ്ണിനടിയില് സുഖമായി കഴിഞ്ഞ കൊടും ഭീകരന്മാരായ ആഫ്രിക്കന് ഒച്ചുകള് വീണ്ടും തലപൊക്കി .കോന്നിയുടെ കാര്ഷിക മേഖലകള് കൂടാതെ വന ഭാഗത്തും ഒച്ച് ശല്യം തുടങ്ങി .മണ്ണില് ഈര്പ്പം ഉണ്ടാകുമ്പോള് മുട്ടകള് വിരിയും .രണ്ടാഴ്ച കൊണ്ടു കുഞ്ഞുങ്ങള് വലുപ്പം വെച്ച് സസ്യങ്ങള് തിന്നു തീര്ക്കും .ഇവയുടെ കാഷ്ടം എലികള് ഭക്ഷിക്കുകയും ഇതിലൂടെ മനുഷ്യരിലേക്ക് മസ്തിഷ്കജ്വരം ബാധിക്കുകയും ചെയ്യും .വര്ഷങ്ങള്ക്കു മുന്പ് പാലക്കാട് കണ്ടെത്തിയ ആഫ്രിക്കന് ഒച്ചുകള് പിന്നീട്സര്വനാശം വിതച്ചത് കോന്നി യിലായിരുന്നു .ആഫ്രിക്കന് ഒച്ചുകള് കൂട്ടമായി കോന്നി ചൈനാമുക്കിലും മാരൂര് പ്പാലത്തും കാര്ഷിക വിളകള് തിന്ന് വളര്ന്നു.പിന്നീട് കോന്നിക്കാരുടെ ഉറക്കം കെടുത്തിക്കൊണ്ട് അടുക്കളയില് ചോറില് വരെ ഒച്ചിനെ കണ്ടു.ശുചീകരണത്തിന് പഞ്ചായത്ത് തൊഴില് ഉറപ്പു പദ്ധതി ആവിഷ്കരിച്ചു .എന്നാല് ഇന്നും പൂര്ണ്ണമായും നിര്മാര്ജനം ചെയ്യാന് കഴിഞ്ഞില്ല.ഇപ്പോള് ഒരാഴ്ചായി കോന്നിയില് മഴ .ആഫ്രിക്കന് ഒച്ചുകളുടെ മുട്ടകള് ഭൂമിക്കടിയില്…
Read More