കോന്നി വാര്‍ത്ത ഡോട്ട് കോം : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ അഗ്രികള്‍ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) ഒഴിവുളള ബ്ലോക്ക് ടെക്നോളജി മാനേജര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 2021 ജനുവരി ആറിന് പന്തളം കടയ്ക്കാട് പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മൂന്ന് ഒഴിവുകളാണുളളത്. പ്രായപരിധി 2021 ജനുവരി ഒന്നിന് 45 വയസില്‍ താഴെ. അടിസ്ഥാന യോഗ്യത: കൃഷി/ വെറ്റിനറി/ഡയറി എന്നിവയില്‍ ബിരുദം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രസ്തുത മേഖലകളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം അഭികാമ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 10 ന് പൂരിപ്പിച്ച ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ഹാജരാകണം. നിയമനങ്ങള്‍ എല്ലാം 2021 മാര്‍ച്ച് 31…
Read More