ചെണ്ടുമല്ലിപ്പൂക്കളുടെ പൊൻവസന്തം ഒരുക്കി പന്തളം നഗരസഭ

  konnivartha.com : പന്തളത്തിന്റെ സൗന്ദര്യം വർദ്ധിപ്പിച്ച് ഓറഞ്ചും, മഞ്ഞയും നിറത്തിൽ വർണ്ണശോഭയോടെ നിറഞ്ഞുനിന്ന് ചെണ്ടുമല്ലിപ്പൂക്കൾ. പന്തളം നഗരസഭ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നഗര ശുചീകരണ തൊഴിലാളികൾ ആണ് നഗരസഭ മാലിന്യസംഭരണ കേന്ദ്രത്തിൽ പച്ചക്കറി – ചെണ്ടുമല്ലി കൃഷി തുടങ്ങിയത്. പന്തളം കൃഷിഭവന്റെ സഹായത്തോടെ ആണ് നഗരസഭ പന്തളത്ത് പുഷ്പവസന്തം തീർത്തിരിക്കുന്നത്. നഗരസഭ ആരോഗ്യവിഭാഗമാണ് മാലിന്യ സംഭരണ കേന്ദ്രത്തിന് സമീപത്തുള്ള സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തി കൃഷി ചെയ്യാൻ തയ്യാറാക്കിയത്.   പൂക്കൾ കൂടാതെ ഈ തോട്ടത്തിൽ പച്ചമുളക്, വഴുതന, ചീനി തുടങ്ങി വിവിധ ഇനം പച്ചക്കറികളും സൗന്ദര്യം തുളുമ്പി നിൽക്കുന്നു. നഗരസഭ ശുചീകരണ തൊഴിലാളികളും, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരും(ഗ്രേഡ് 2) ചേർന്നാണ് ഇതിനെ പരിപാലിച്ചത്. ചിങ്ങപ്പുലരിയിൽ തന്നെ കൃഷിയുടെ വിളവെടുപ്പ് നടത്താൻ സാധിച്ച സന്തോഷത്തിലാണ് നഗരസഭ ജീവനക്കാരും ഭരണസമിതിയും. നല്ല സൂര്യപ്രകാശമുള്ളതും, വെള്ളക്കെട്ടില്ലാത്തതുമായ സ്ഥലം തിരഞ്ഞെടുത്താണ് ജൂൺ…

Read More

അല്ലു അർജുനന് ഒപ്പം മല്ലുവും : ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം

ഇൻസ്റ്റഗ്രാമിൽ ഇന്ത്യയിൽ ഒന്നാമൻ അല്ലു അർജുൻ:ഇൻസ്റ്റ റീൽസ് കാഴ്ചക്കാരുടെ എണ്ണം കൊണ്ട് അല്ലുവിന് ഒപ്പത്തിനൊപ്പം എത്താൻ ഒരു മല്ലുവും: ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം konnivartha.com : ലോകത്ത് ന്യൂ  ജനറേഷനു ഏറ്റവുമധികം ഇഷ്ടമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഫെയ്സ്ബുക്കും ട്വിറ്ററും അല്ല ഇൻസ്റ്റഗ്രാം ആണെന്ന് സൈബർ സാക്ഷരതയുള്ള എല്ലാവർക്കും അറിയാം! ഇന്റർനെറ്റ് കണക്ഷന്റെ എണ്ണത്തിൽ 100 കോടിയിലേക്ക് കുതിക്കുന്ന ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.   ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം കാഴ്ചക്കാരും ആരാധകരുമുള്ള ഇന്ത്യക്കാരൻ ആരെന്നാണ് സൈബർ ലോകത്ത് ഏറ്റവും വലിയ ചർച്ചാവിഷയം.ബ്രഹ്‌മാണ്ഡസിനിമകളി ലെ നായകനും തെലുങ്ക് സൂപ്പർ സ്റ്റാറുമായ അല്ലു അർജുൻ! 2O മില്ല്യൻ ഫോളോവേഴ്‌സും 17 മില്ല്യനിലധികം കാഴ്ചക്കാരുമായി അല്ലു അർജുൻ ഇൻസ്റ്റഗ്രാമിലെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒന്നാമനായി വിലസുന്നു . എന്നാൽ അല്ലു അർജുനു ഇൻസ്റ്റഗ്രാം റീൽസ് കാഴ്ചക്കാരുടെ എണ്ണത്തിൽ വെല്ലുവിളി ഉയർത്തി നിൽക്കുന്നത് ആരെന്ന്…

Read More

പത്തനംതിട്ട ജില്ലയില്‍ നിന്നും പത്തുവർഷം മുമ്പ് കാണാതായ യുവതിയെ പെരിന്തൽമണ്ണയിൽ നിന്നും കണ്ടെത്തി

  konnivartha.com /പത്തനംതിട്ട : പത്തുവർഷം മുമ്പ് പന്തളം പോലീസ്,കാണാതായതിന് രജിസ്റ്റർ ചെയ്ത കേസിലെ യുവതിയെ മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും കണ്ടെത്തി. തിരുവനന്തപുരം കള്ളിക്കാട് മൈലക്കര ആടുവള്ളി മഠവിളക്കുഴി വീട്ടിൽ നിന്നും പന്തളം കുളനട കണ്ടംകേരിൽ വീട്ടിൽ ഭർത്താവ് ബാലനും രണ്ട് മക്കളുമൊത്ത് താമസിച്ചുവന്ന സിമികുമാരി (42) യെയാണ് പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന ശ്രമകരമായ അന്വേഷണത്തിൽ കണ്ടെത്തിയത്. കാണാതാകുന്ന കേസുകളിൽ ആളുകളെ കണ്ടെത്തുന്നുതിനുള്ള അന്വേഷണം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ ഊർജ്ജിതമാക്കിയിരുന്നു. 2012 മേയ് ആറിന് രാവിലെ 10 മണിക്കാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. 13 ന് ഭർത്താവിന്റെ മൊഴിപ്രകാരം അന്നത്തെ എസ് ഐ ലാൽ സി ബേബിയാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിമിയെ കണ്ടെത്താനാവാത്തതിനാൽ കേസ് തെളിയേണ്ട പട്ടികയിൽ ഉൾപ്പെടുത്തി സെപ്റ്റംബർ 9 ന്…

Read More

കോന്നി മെഡിക്കല്‍ കോളേജ് -കായംകുളം റൂട്ടില്‍ പുതിയ ബസ്സ്‌ പെര്‍മ്മിറ്റിന് സാധ്യത

  konnivartha.com : കോന്നി മെഡിക്കല്‍ കോളേജ് -കായംകുളം , ചുങ്കപ്പാറ -പത്തനംതിട്ട ,കരുനാഗപള്ളി -പാല റൂട്ടില്‍ പുതിയ ബസ്സ്‌ റൂട്ട് പെര്‍മിറ്റ് അപേക്ഷയില്‍ മേല്‍ അടുത്ത ദിവസം ചേരുന്ന പത്തനംതിട്ട ആര്‍ ടി എ യുടെ മീറ്റിങ്ങില്‍ തീരുമാനം എടുക്കും . ഈ മാസം ഇരുപത്തി മൂന്നിനു പത്തനംതിട്ട കളക്ടറെറ്റു ഹാളിലാണ് ആര്‍ ടി എ യുടെ മീറ്റിംഗ് .   കോന്നി മെഡിക്കല്‍ കോളേജ് -കായംകുളം , ചുങ്കപ്പാറ -പത്തനംതിട്ട ,കരുനാഗപള്ളി -പാല റൂട്ടില്‍ പുതിയ പെര്‍മിറ്റിനു ഉള്ള അപേക്ഷ ലഭിച്ചിട്ടുണ്ട് . കായംകുളം -കോന്നി മെഡിക്കല്‍ കോളേജ് റൂട്ടില്‍ പെര്‍മിറ്റ് ലഭിച്ചാല്‍ കായംകുളം ,ചാരുമൂട്‌ , ചുനക്കര , പന്തളം ഭാഗത്ത്‌ ഉള്ളവര്‍ക്ക് കോന്നി മെഡിക്കല്‍ കോളേജില്‍ എത്താന്‍ ഏറെ പ്രയോജനകരമാണ് . നിലവില്‍ കെ എസ് ആര്‍ ടി സിയും പ്രൈവറ്റ്…

Read More

തെക്കേക്കരയില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് തുടക്കമായി

ഭക്ഷ്യ സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്പാദനത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കുകയുമാണ്    ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പദ്ധതിയുടെ  പഞ്ചായത്തുതല ഉദ്ഘാടനവും, കേരഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.   എല്ലാ വ്യക്തികളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുകയും അതുവഴി സ്ഥായിയായി നിലനില്‍ക്കുന്ന ഒരു കാര്‍ഷിക മേഖല കേരളത്തില്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വിഭാവനം ചെയ്യുന്നത്. ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നിരവധി പദ്ധതികള്‍ ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കൃഷി ചെയ്യുന്നതില്‍ അഭിമാനം കണ്ടെത്തുന്ന സംസ്‌കാരത്തിലേക്ക് സമൂഹത്തെ നയിക്കുവാന്‍ ഈ പദ്ധതി ഉപകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.   തെക്കേക്കരയില്‍ അര ഏക്കര്‍ തരിശ് പുരയിടത്തിലാണ് കൃഷി ആരംഭിക്കുന്നത്.…

Read More

സഞ്ചാരികൾക്ക് സ്വർഗ്ഗം :വീണാല്‍ നരകം

  കോന്നി വാര്‍ത്ത ഡോട്ട് കോം @ അരുണ്‍ അങ്ങാടിക്കല്‍  : പന്തളം കുരമ്പാലയില്‍ അപകടം പതിയിരിക്കുന്ന മാവരപ്പാറയിലേക്ക് കാറ്റ് കൊള്ളാനും പ്രകൃതി സൌന്ദര്യം ആസ്വദിക്കാനും എത്തുന്നവര്‍ ഒന്നു മനസ്സിലാക്കുക അപകടം അരികില്‍ ആണ് . സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബം യാതൊരു സുരക്ഷാ മുന്‍ കരുതലും ഇല്ലാതെയാണ് ഈ പാറ മുകളില്‍ എത്തുന്നത് . പ്രകൃതി സൌന്ദര്യം ആസ്വദിക്കാനും വൈകിട്ട് സൂര്യാസ്തമയം കാണുവാനും കാറ്റ് കൊള്ളുവാനും ആണ് ഈ പാറ മുകളില്‍ ആളുകള്‍ ചേക്കേറുന്നത് . ഒരു സുരക്ഷയും ഇവിടെ ഇല്ല . നിയന്ത്രണം ഇല്ലാതെ ആളുകള്‍ എത്തി തുടങ്ങിയതോടെ പ്രദേശ വാസികള്‍ ആശങ്കയിലാണ് . ഇവിടെ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .

Read More