വാളകത്തിനാല് തരിശ് പാടത്ത് ഇനി നെല്ലു വിളയും; വിത്ത് വിതച്ച് ഡെപ്യൂട്ടി സ്പീക്കര്‍ വാളകത്തിനാല് പാടത്ത് തരിശുകിടന്ന പന്ത്രണ്ടര ഏക്കര്‍ പച്ച പുതയ്ക്കുന്നു വാളകത്തിനാല് പുഞ്ചയില്‍ 39 വര്‍ഷമായി തരിശുകിടന്ന പന്ത്രണ്ടര ഏക്കര്‍ ഇനി പച്ചപുതയ്ക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിത്ത് വിതച്ചുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകര്‍ നാടിന്റെ മുതല്‍ക്കൂട്ടാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. കരിങ്ങാലിപ്പാടശേഖരത്തിന്റെ ഭാഗമായ വാളകത്തിനാല് പുഞ്ച കരിങ്ങാലിയുടെ മുകളിലേ അറ്റത്തുള്ള പാടങ്ങളിലൊന്നാണ്.കൃഷി നഷ്ടമായതോടെ കര്‍ഷകര്‍ പിന്വാങ്ങിത്തുടങ്ങിയപ്പോള് തരിശായിപ്പോയ പാടമാണ് വാളകത്തിനാല്. ഈ പാടത്തിന്റെ ബാക്കി ഭാഗങ്ങളെല്ലാം തരിശുരഹിതമായെങ്കിലും പന്ത്രണ്ടര ഏക്കര്‍ ഭാഗം ആരും കൃഷി ചെയ്യാതെ പുല്ലും പായലും പോളയും നിറഞ്ഞ് കിടക്കുകയായിരുന്നു. തരിശുനില കൃഷി പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ സഹായത്തോടെയാണ് കര്‍ഷകരായ അമ്പലം നില്ക്കുന്നതില് മധുസൂദനന് നായര്‍, രാജേന്ദ്രന് തേക്കുനില്‍ക്കുന്നതില്‍ എന്നിവരുടെ നേതൃത്വത്തില്‍ കൃഷി…
Read More