പ്രമുഖ എഴുത്തുകാരനും വിദ്യാഭ്യാസ പണ്ഡിതനുമായ പി ചിത്രൻ നമ്പൂതിരിപ്പാട്( 103 )അന്തരിച്ചു. വർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വൈകിട്ട് 7 മണിയോടെയായിരുന്നു തൃശൂർ ചെമ്പൂക്കാവിലെ വസതിയിലായിരുന്നു അന്ത്യം. വൈകിട്ട് 4:00 മണിക്ക് പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിൽ സംസ്കാരം നടക്കും 1920 ജനുവരി 20ന് മലപ്പുറം ജില്ലയിലെ മൂക്കുതലയിലാണ് പി ചിത്രൻ നമ്പൂതിരി ജനിച്ചത്. തന്റെ പതിനാലാം വയസിൽ പന്തിഭോജനത്തിൽ പങ്കെടുത്തു. തൃശ്ശൂരിലെ സെന്റ് തോമസ് കോളജിൽ നിന്നും ഇന്റർമീഡിയറ്റ് കോഴ്സ് ചെയ്യുന്നതിനിടയിൽ പ്രമുഖ കമ്യൂണിസ്റ്റ് ചിന്തകനും നേതാവുമായ കെ. ദാമോദദന്റെ സ്വാധീനത്തിൽ കമ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെട്ടു. ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം 1947 ൽ തന്റെ നാടായ മൂക്കുതലയിൽ അഞ്ച് ഏക്കർ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചു. പത്ത് വർഷത്തിന് ശേഷം അദ്ദേഹം ഈ വിദ്യാലയം വെറും ഒരു രൂപ വില…
Read More