കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജില്ലയില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡിസംബര്‍ രണ്ടിന് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടും ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കണം. ഫോണ്‍ സംവിധാനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ആവശ്യമായ സാഹചര്യത്തില്‍ ക്യാമ്പുകള്‍ തുറക്കണം. കോവിഡ് രോഗികള്‍, ക്വാറന്റൈനില്‍ തുടരുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍, സാധാരണക്കാര്‍ എന്നിവരെ പ്രത്യേകമായി പാര്‍പ്പിക്കുവാന്‍ നാലു രീതിയിലാണ് ക്യാമ്പുകള്‍ സജ്ജമാക്കേണ്ടത്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ ജാഗ്രത പുലര്‍ത്തണം. ഗ്രാമപഞ്ചായത്തുകള്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം കൈമാറണം.…
Read More