ന്യൂസ് ഡസ്ക് കോന്നി ……………………………………. konnivartha.com : മഴ തുള്ളികള്‍ കോന്നിക്ക് മുകളില്‍ നിന്നും ഭൂമിയില്‍ പതിച്ചാല്‍ വാ പിളര്‍ന്നിരിക്കുന്ന ഈ “കാമുകന്‍ “ഓരോ തുള്ളി മഴയുടെയും അളവ് കോല്‍ പറഞ്ഞു തരും .വര്‍ഷങ്ങളായി അക്കങ്ങളും കണക്കുകളും കൊണ്ട് കാലാവസ്ഥാ അഭിപ്രായം പറയാന്‍ അധികാരം ഉള്ള ഈ കാമുകന്റെ പേരാണ് മഴമാപിനി .അഥവാ മഴവെള്ളം അളക്കുവാനുള്ള സ്കെയില്‍.അങ്ങനെ ഒരെണ്ണം നമ്മുടെ കോന്നിയില്‍ ഉണ്ട് .അത് വനം വകുപ്പ് ഐ .ബി (ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ )യിലാണ് ഉള്ളത് .കോന്നിയില്‍ പെയ്യുന്ന മഴയുടെ അളവ് എത്രയാണ് എന്ന് എന്നും രേഖ പെടുത്താന്‍ ഒരു ജീവനക്കാരനും ഉണ്ട്.മഴയുടെ തോത് അതാതു ദിവസം തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ വിളിച്ചു പറയും .ഇവിടെ നിന്നുമാണ് കോന്നിയില്‍ പെയ്ത മഴയുടെ സ്ഥിതി വിവര കണക്കുകള്‍ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിയുന്നത് . മഴ മാപിനി…
Read More