ഓണം ഫെയറുകള്‍ സര്‍ക്കാര്‍ വിപണി ഇടപെടലിന്റെ ഭാഗം: മന്ത്രി വീണാ ജോര്‍ജ്

konnivartha.com : സര്‍ക്കാരിന്റെ  വിപണി ഇടപെടലിന്റെ ഭാഗമാണ് ഓണം ഫെയറുകളെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ ഓണം ഫെയര്‍ 2023 പത്തനംതിട്ട മണിയാറ്റ് പ്ലാസ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഫെയറുകള്‍ സംഘടിപ്പിക്കുകയാണ്. എഴുപതോളം ഇനങ്ങള്‍ പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ഫെയറുകളില്‍ ലഭ്യമാകും. ബ്രാന്‍ഡ് ഉത്പന്നങ്ങളും പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ലഭിക്കും.   ഏഴു വര്‍ഷമായി 13 അവശ്യസാധനങ്ങള്‍ക്ക് സര്‍ക്കാര്‍ വില കൂട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.പ്രദേശവാസിയായ കെ.രാജന് സാധനങ്ങള്‍ നല്‍കി മന്ത്രി ആദ്യവില്‍പ്പന നടത്തി.കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലാണ് 28 വരെ ഓണം ഫെയര്‍ സംഘടിപ്പിക്കുന്നത്. പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, ഏത്തയ്ക്ക, മില്‍മ ഉത്പന്നങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാന്‍ഡുകളുടെ കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവും, കോംബോ ഓഫറും,…

Read More