വെച്ചൂച്ചിറ പോളിടെക്നിക്ക് പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം 27ന്

  കോന്നി വാര്‍ത്ത : വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക്കിന്റെ മെയിന്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം 27 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും. ശിലാഫലക അനാശ്ചാദനം രാജു ഏബ്രഹാം എം എല്‍എ നിര്‍വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ, ജില്ലാ പഞ്ചായത്ത് അംഗം എം.ജി. കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിബില്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും. മൂന്ന് നിലകളിലായി നടുമുറ്റം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായാണ് മനോഹരമായ പോളിടെക്നിക് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കൂടാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ നിര്‍മാണവും…

Read More