പ്രവാസികേരളീയരുടെ മക്കള്ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്: 2025 നവംബര് 30 വരെ അപേക്ഷിക്കാം konnivartha.com; പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശ രാജ്യത്ത് ജോലി ചെയ്യുന്ന, വാർഷിക വരുമാനം മൂന്നു ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുന് പ്രവാസികളുടേയും മക്കള്ക്കാണ് അപേക്ഷിക്കാന് കഴിയുക. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും 2025-26 അധ്യയന വർഷത്തിലെ ഒന്നാം വര്ഷ വിദ്യാർത്ഥികൾക്കാണ് സ്കോളര്ഷിപ്പിന് അര്ഹത. താല്പര്യമുളളവര് 2025 നവംബര് 30 നകം അപേക്ഷ നല്കേണ്ടതാണ്. സ്കോളര്ഷിപ്പ് പോര്ട്ടലായ www.scholarship.norkaroots.org സന്ദർശിച്ച് ഓണ്ലൈനായി മാത്രമേ അപേക്ഷ നല്കാനാകൂ. പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവരാകണം അപേക്ഷകര്. റഗുലർ കോഴ്സുകൾക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത…
Read Moreടാഗ്: norka roots
നോർക്ക റൂട്സ് പി.ഡി.ഒ.പി പ്രോഗ്രാമുകള്ക്ക് തുടക്കമായി
നോർക്ക റൂട്സ് പി.ഡി.ഒ.പി പ്രോഗ്രാമുകള്ക്ക് തുടക്കമായി; തിരുവനന്തപുരം നഴ്സിംഗ് കോളേജില് നോര്ക്ക മൈഗ്രേഷന് ഫെസിലിറ്റേഷന് സേവനങ്ങള് ലഭ്യമാക്കും: പി ശ്രീരാമകൃഷ്ണൻ konnivartha.com; വിദേശ തൊഴിൽ കുടിയേറ്റത്തിനു മുന്നോടിയായി നോർക്ക റൂട്സ് നടപ്പാക്കുന്ന പരിശീലന പരിപാടിയായ പ്രീ ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ (പി.ഡി.ഒ.പി) നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ക്യാമ്പ് തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഓഫ് നഴ്സിംങില് സംഘടിപ്പിച്ചു. തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഓഫ് നഴ്സിംങില് വിദേശഭാഷാ പഠനത്തിനുളള നോര്ക്ക ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജസിന്റെ (എന്.ഐ.എഫ്.എല്) സാറ്റലൈറ്റ് സെന്റര് ഉള്പ്പെടെയുളള മൈഗ്രേഷന് ഫെസിലിറ്റേഷന് സേവനങ്ങള് ലഭ്യമാക്കുമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത നോര്ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഈ വര്ഷം വിവിധ ഇടങ്ങളിലായി നാല്പത് പി.ഡി.ഒ.പി ക്യാംപുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതവും, ക്രമബദ്ധവും നിയമാനുസൃതവുമായ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നോർക്ക റൂട്സിന്റെ…
Read Moreനോര്ക്ക റൂട്ട്സ്-പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകള്
നോര്ക്ക റൂട്ട്സ്-പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകള്: സംസ്ഥാനതല ഉദ്ഘാടനം നാളെ (നവംബര് 4 ന്) പി. ശ്രീരാമകൃഷ്ണന് നിര്വഹിക്കും വിദേശ തൊഴില് കുടിയേറ്റത്തിന് മുന്നോടിയായുളള പരിശീലന പരിപാടിയായ നോര്ക്ക റൂട്ട്സ്-പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ (PDOP) നടപ്പു സാമ്പത്തിക വര്ഷത്തെ പരിപാടികള്ക്ക് നാളെ (നവംബര് 4 ന്) തിരുവനന്തപുരത്ത് തുടക്കമാകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര് നാലിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഓഫ് നഴ്സിംങില് നടക്കുന്ന ചടങ്ങില് നോര്ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് നിര്വ്വഹിക്കും. നോര്ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില് തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഓഫ് നഴ്സിംങ് പ്രിന്സിപ്പല് പ്രൊഫ. ഗീതാകുമാരി എസ് സ്വാഗതവും നോര്ക്ക റൂട്ട്സ് അസിസ്റ്റന്റ് മാനേജര് (റിക്രൂട്ട്മെന്റ് ) സാനു കുമാര് എസ് നന്ദിയും പറയും. നോര്ക്ക റൂട്ട്സ്…
Read Moreനാല് ലക്ഷത്തിലധികം പേർക്ക് നോർക്ക കെയർ ആരോഗ്യ- അപകട ഇൻഷുറൻസ് പരിരക്ഷ
കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ കേരളപ്പിറവി ദിനത്തിൽ നിലവിൽ വന്നു. . ഒരു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തി നാല് പ്രവാസി കേരളീയ കുടുംബങ്ങൾ ഇതുവരെ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുണ്ട്. ഇതിലൂടെ ഏകദേശം നാല് ലക്ഷത്തിന് മുകളിൽ പ്രവാസി കേരളീയ കുടുംബാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക ഇൻഷുറൻസ് സർട്ടിഫിക്കറ്റ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ന്യൂ ഇന്ത്യ അഷ്വറൻസ് ഡി ജി എം ജോയ്സ് സതീഷ് നോർക്ക റൂട്സ് സി ഇ ഒ അജിത് കൊളശ്ശേരിക്ക് കൈമാറി . നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ സംബന്ധിച്ചു. നോർക്ക…
Read Moreനോര്ക്ക റൂട്ട്സ് :സംരംഭകത്വ ശില്പശാലയും വായ്പാ നിര്ണ്ണയക്യാമ്പും ഒക്ടോബര് 29 ന്
പ്രവാസികള്ക്കായുളള എന്.ഡി.പി.ആര്.ഇ.എം പദ്ധതി ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്ബന് ബാങ്ക് വഴിയും. ഔദ്യോഗിക പ്രഖ്യാപനവും സംരംഭകത്വ ശില്പശാലയും വായ്പാ നിര്ണ്ണയക്യാമ്പും ഒക്ടോബര് 29 ന് ഒറ്റപ്പാലത്ത് konnivartha.com; പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായുളള എന്.ഡി.പി.ആര്.ഇ.എം പദ്ധതിയുടെ ഭാഗമായി ഒക്ടോബര് 17 ന് ഒപ്പുവച്ച നോര്ക്ക റൂട്ട്സ്-ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്ബന് ബാങ്ക് ലിമിറ്റഡ് കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനവും, സംരംഭകത്വ ശില്പശാലയും വായ്പാ നിര്ണ്ണയക്യാമ്പും ഒക്ടോബര് 29 ന് പാലക്കാട് ഒറ്റപ്പാലത്ത്. സംസ്ഥാന സര്ക്കാര് സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റുമായി (സി.എം.ഡി) സഹകരിച്ചാണ് ശില്പശാല. ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്ബന് ബാങ്കിന്റെ സഹകരണത്തോടെയാണ് വായ്പാ നിര്ണ്ണയക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്ബന് ബാങ്കിന്റെ ഹെഡ് ഓഫീസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ (മുന്സിപ്പല് സ്റ്റാന്റിനു സമീപം) വച്ച് സംഘടിപ്പിക്കുന്ന ശില്പശാലയുടേയും വായ്പാനിര്ണ്ണയ ക്യാമ്പിന്റെയും ഉദ്ഘാടനം രാവിലെ 9.30 ന് നോര്ക്ക റൂട്ട്സ് റസിഡന്റ് വൈസ്…
Read Moreനോര്ക്ക കെയര് ‘സ്നേഹസ്പര്ശം’ മീറ്റ് നാളെ (ഒക്ടോബര് 18 ന്) ചെന്നൈയില് പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും
konnivartha.com; പ്രവാസികേരളീയര്ക്കായി സംസ്ഥാന സര്ക്കാര് നോര്ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി നോർക്ക കെയറിന്റെ പ്രചരണാര്ത്ഥം സംഘടിപ്പിക്കുന്ന നോര്ക്ക കെയര് ‘സ്നേഹസ്പര്ശം’ മീറ്റ് നാളെ (2025 ഒക്ടോബര് 18 ന്) ചെന്നെയില്. തമിഴ്നാട്ടിലെ പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും കൈകോർക്കുന്ന മീറ്റ് നോര്ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ചെന്നൈ എഗ്മോറിലെ റമാഡ ഹോട്ടലില് വൈകുന്നേരം 6.30 ന് നടക്കുന്ന സംഗമത്തില് നോര്ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് അജിത് കോളശ്ശേരി, ലോക കേരള സഭ അംഗങ്ങള്, ചെന്നൈ എന് ആര്.കെ ഡെവലപ്പ്മെൻറ് ഓഫീസർ അനു ചാക്കോ, നോര്ക്ക റൂട്ട്സ് പ്രതിനിധികള് ഉള്പ്പെടെയുളളവര് സംബന്ധിക്കും. ഒരു കുടുംബത്തിന് ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്ഷുറന്സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്…
Read Moreനോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം ആരംഭിച്ചു
konnivartha.com: പ്രവാസി കേരളീയർക്കായുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക ആസ്ഥാനത്തു സഹായ കേന്ദ്രം ആരംഭിച്ചു. ഓൺലൈനായി വീഡിയോ കോൺഫെറെൻസിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക. കുവൈറ്റിൽ നിന്നുള്ള പ്രവാസികളെ എൻറോൾമെന്റിന് സഹായിച്ചുകൊണ്ട് നോർക്ക റൂട്സ് സി ഇ ഓ അജിത് കോളശ്ശേരി സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു. നോര്ക്ക കെയര് എന്റോള്മെന്റിനുളള അവസാന തീയ്യതിയായ ഒക്ടോബര് 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 3 .45 വരെ ഈ സംവിധാനം പ്രവർത്തിക്കും. നോർക്ക റൂട്സ് വെബ്സൈറ്റ് (https://id.norkaroots.kerala.gov.in/) വഴി വീഡിയോ കാൾ മുഖാന്തിരമാണ് പ്രവേശിക്കേണ്ടത്. അണ്ടര് സെക്രട്ടറി ഷെമീം ഖാൻ എസ് എച്ച് ആണ് നോഡൽ ഓഫീസർ.
Read Moreനോര്ക്ക റൂട്ട്സ് അറിയിപ്പുകള് ( 16/10/2025 )
konnivartha.com; പ്രവാസികള്ക്കായി നോർക്ക-ഇന്ത്യന് ബാങ്ക് സംരംഭക വായ്പാ നിര്ണ്ണയക്യാമ്പ് ഇന്ന് (ഒക്ടോബര് 16 ന്) ആലപ്പുഴയില്. സ്പോട്ട് രജിസ്ട്രേഷനും അവസരം പ്രവാസിസംരംഭകര്ക്കായി നോർക്ക റൂട്ട്സും ഇന്ത്യന് ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക വായ്പാ നിര്ണ്ണയക്യാമ്പ് ഇന്ന് (ഒക്ടോബര് 16 ന്) ആലപ്പുഴയില്. രണ്ടു വര്ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തശേഷം നാട്ടില് തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്ക്കാര് നോര്ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന നോര്ക്ക ഡിപ്പാര്ട്മെന്റ് പ്രോജക്ട് ഫോര് റിട്ടേണ്ഡ് എമിഗ്രന്സ് അഥവ എന്.ഡി.പി.ആര്.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. ആലപ്പുഴ മുല്ലക്കൽ അമ്മൻ കോവില് സ്ട്രീറ്റിലെ ഗുരുവിനായഗർ കോവില് ഹാളിലാണ് ക്യാമ്പ്. രജിസ്റ്റര് ചെയ്യാത്തവര്ക്ക് വേദിയില് സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും. പാസ്സ്പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്പ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള് പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ…
Read Moreനോര്ക്ക കെയര് സേവനത്തിന് ഇനി മൊബൈല് ആപ്ലിക്കേഷനും
konnivartha.com; പ്രവാസികേരളീയര്ക്കായി സംസ്ഥാന സര്ക്കാര് നോര്ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്ക്ക കെയര് സേവനത്തിനായി ഇനി മൊബൈല് ആപ്പും. നോര്ക്ക കെയര് ആപ്പ് ഗൂഗില് പ്ലേസ്റ്റേറില് നിന്നോ ആപ്പിള് ആപ്പ് സ്റ്റോറില് നിന്നോ ഡൗണ്ലോഡ് ചെയ്യാവുന്നതാണ്. ഒരു കുടുംബത്തിന് (ഭര്ത്താവ്, ഭാര്യ, 25 വയസ്സില് താഴെയുളള രണ്ടു കുട്ടികള്) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്ഷുറന്സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല് അപകട ഇന്ഷുറന്സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്ക്ക കെയര് പദ്ധതി. നവംബർ ഒന്നു മുതൽ നോര്ക്ക കെയര് പരിരക്ഷ പ്രവാസികേരളീയര്ക്ക് ലഭ്യമാകും. നിലവില് കേരളത്തിലെ 500 ലധികം ആശുപത്രികള് ഉള്പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള് വഴി പ്രവാസികേരളീയര്ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ,…
Read Moreനവി മുംബൈയിൽ ”നോർക്കാ കെയർ കരുതൽ സംഗമം സംഘടിപ്പിക്കുന്നു
ഒക്ടോബർ 12 ന് konnivartha.com; പ്രവാസികേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പദ്ധതിയുടെ പ്രചരണാർത്ഥം മഹാരാഷ്ട്രയിലെ നവി മുംബൈയിൽ ”നോർക്കാ കെയർ കരുതൽ സംഗമം – സ്നേഹകവചം” സംഘടിപ്പിക്കുന്നു. പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും കൈകോർക്കുന്ന ”സ്നേഹകവചം” സംഗമം നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സഹായം ആവശ്യമായ പ്രവാസി കുടുംബങ്ങൾക്ക് പിന്തുണ നൽകുന്ന പ്രവർത്തനരീതി (Support Mechanism) രൂപപ്പെടുത്തുകയെന്നതും സ്നേഹകവചം” ലക്ഷ്യമിടുന്നു. സംഗമത്തിന്റെ ഭാഗമായി, മലയാളി സംഘടനകൾ നിർദ്ദേശിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുബൈയിലെ 50 മലയാളി കുടുംബങ്ങൾക്ക് നോർക്ക കെയർ പദ്ധതിയിൽ ചേരുന്നതിനുള്ള സാമ്പത്തിക സഹായം ”കെയർ ഫോർ മുബൈ” സന്നദ്ധ സംഘടന ചടങ്ങിൽ നൽകും. നവി മുംബൈ റമാഡ ഹോട്ടലിൽ (മില്ലേനിയം ബിസിനസ് പാർക്ക്,…
Read More